ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്.
മൂന്നാമതും അമ്മയാകുന്നുവെന്ന സന്തോഷ വാർത്തയാണ് ഗാൽ ഗഡോട്ട് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഭർത്താവ് ജറോൺ വർസാനോ, മക്കളായ ആൽമ, മായ എന്നിവരാണ് ചിത്രത്തിലുള്ളത്. ഫോട്ടോയിൽ ഗാൽ ഗഡോട്ടിന്റെ കുഞ്ഞു വയറും കാണാം. ഭർത്താവും മക്കളും താരത്തിന്റെ വയറ് ചേർത്ത് പിടിച്ചാണ് മനോഹരമായ കുടുംബ ചിത്രം എടുത്തിരിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം താരത്തിന് ആശംസയുമായി പിന്നാലെ എത്തിയിട്ടുണ്ട്. ഡിസി യുടെ അക്വമാൻ ആയി വേഷമിട്ട ജെയ്സൺ മമോ അടക്കമുള്ള താരങ്ങളെല്ലാം ആശംസകൾ നേർന്നു.
Content Highlight: Gal Gadot has announced the good news of becoming a mother for the third time.