ഹിമാലയന്‍ മേഖലകളില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങള്‍ പലരും സന്ദര്‍ശിച്ചിട്ടുണ്ടാകും. എന്നാല്‍ അധികമാരും എത്തപ്പെടാത്ത സ്ഥലങ്ങള്‍ തേടിയൊരു യാത്ര നടത്തുന്നതിലെ ത്രില്‍ ഒന്ന് വേറെയായിരിക്കും. ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങള്‍ സവിശേഷവും സാംസ്കാരികമായി സമ്പന്നവുമായ ചില ഗ്രാമങ്ങളാല്‍ സമ്പന്നമാണ്. ഏകാന്തത ആഗ്രഹിക്കുന്നവര്‍ക്കും പ്രകൃതി ആരാധകര്‍ക്കും ഒരു സങ്കേതമാണ്. സഞ്ചാരികള്‍ സാധാരണയായി ഈ മനോഹരമായ കുഗ്രാമങ്ങളെ അവഗണിക്കുന്നതായി കാണാന്‍ സാധിക്കും. ഇതിന് കാരണം അവരുടെ വിദൂരവും പരുക്കന്‍ ഭൂപ്രദേശവുമാണ്. എന്നാല്‍ നിങ്ങള്‍ ഒരു മികച്ച ട്രാവല്‍ എക്സ്പ്ലോറര്‍ ആണെങ്കില്‍ ഈ ഗ്രാമങ്ങള്‍ നിങ്ങളെ തീര്‍ച്ചയായും കീഴടക്കും. അങ്ങനെയുള്ള അഞ്ച് ഗ്രാമങ്ങളെ പരിചയപ്പെടാം.
മനാ
സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് മനാ. പുരണാങ്ങളില്‍ പരമാര്‍ശിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും ഗ്രാമത്തിനുണ്ട്. മാഹാഭാരതത്തില്‍ പാണ്ഡവര്‍ സ്വര്‍ഗത്തിലേക്കുള്ള യാത്രയ്ക്കിടെ കടന്നു പോകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. വ്യാസന് മഹാഭാരതം രചിച്ചതും ഇവിടെ വെച്ചായിരുന്നു എന്ന് പറയപ്പെടുന്നു. ആകര്‍ഷകമായ വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍, പ്രാചീന ക്ഷേത്രങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഗ്രാമമാണിത്.
കല്‍സി
ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച രഹസ്യങ്ങളില്‍ ഒന്നാണ് കല്സിയെന്ന ഈ മനോഹരമായ ഗ്രാമം. ഇങ്ങനെയൊരു ഗ്രാമത്തിനെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോഴും അറിയില്ല. ഓക്ക് മരങ്ങള്‍ കൊണ്ട് അലങ്കരിച്ച റോഡുകളില്‍ സൈക്ലിംഗ് നടത്താം. സമാധാനപ്രേമികള്‍ക്ക് ആനന്ദദായകമായിരിക്കും ഈ ഗ്രാമം. അശോകസ്തംഭമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
മുന്‍സിയാരി
2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പിത്തോര്ഡ് ജില്ലയിലെ മനോഹരമായ ഈ ഗ്രാമം അഞ്ച് മഞ്ഞുമൂടിയ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇത് പഞ്ചചുലി കൊടുമുടികള്‍ എന്നും അറിയപ്പെടുന്നു. പ്രശസ്തമായ മൂന്ന് ഹിമാനികളായ റാലം, മിലാം, നമിക് എന്നിവരുടെ താവളമാണ് ഈ ഗ്രാമം. ഇതിന് ചില ആകര്‍ഷകമായ താമസ സൗകര്യങ്ങളുണ്ട്.
ഖതി
കുമയോണ്‍ മേഖലയിലെ പിന്‍ഡാരി ഹിമാനിയാല്‍ സ്ഥിതി ചെയ്യുന്ന ഖതി റോഡോഡെന്ഡ്രോണുകളിലും ഓക്ക് മരങ്ങളിലും പൊതിഞ്ഞ മനോഹരമായ ഒരു ഗ്രാമമാണ്. ബാഗേശ്വര്‍ ജില്ലയിലെ ഗ്രാമം വിനോദസഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരാത്ത സ്ഥലമാണ്. ശാന്തമായ കുറച്ച് സമയം കൊതിക്കുന്നവര്‍ക്ക് ഖതിയിലേക്ക് പോകാം. ഇവിടത്തെ ചെറുതും മനോഹരവുമായ കല്ലില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് നിങ്ങളെ ആകര്‍ഷിക്കും.
കലാപ്പ്
ഗര്‍വാള്‍ മേഖലയില്‍ 2286 മീറ്റര്‍ ഉയരമുള്ള ഈ മാന്ത്രിക ഗ്രാമത്തിലെത്താന്‍ ട്രെക്കിംഗ് ആവശ്യമാണ്. കലാപ്പിലേക്ക് പോകുന്ന റോഡുകള്‍ തികച്ചും ആവേശകരമായിരിക്കും. ഡെറാഡൂണിനടുത്തുള്ള നെറ്റ്വാര്‍ ഗ്രാമത്തില്‍ നിന്ന് ഇവിടെ എത്താന്‍ നാല് മണിക്കൂര്‍ ട്രെക്ക് നടത്തേണ്ടതുണ്ട്. ട്രെക്ക് വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഡിയോഡാര്‍, പൈന്‍ മരങ്ങള്‍ നിറഞ്ഞതും വെള്ളച്ചാട്ടങ്ങളുടെ കാഴ്ച്ചയും കോരിത്തരിപ്പിക്കും.
Content Highlight: Five ‘magical’ villages in Uttarakhand
കൊവിഡ് 19 ലോകമെമ്പാടുമുള്ള ആൾക്കാരുടെ ജോലിയുടെ രീതികൾ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ചിലർക്ക് ബുദ്ധിമുട്ടുകളുണ്ടാെയെങ്കിലും മറ്റ് ചിലർക്ക് ഓഫീസ് ജോലി വളരെ സൗകര്യപ്രദമാക്കി. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രീതി പുതിയ കാര്യമായി മാറി. ഇത്...
കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്മേട്ടില് കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്ക്കാന് കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ...
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കാന്തല്ലൂർ മല നിരകളിൽ സ്ട്രോബറി വിളവെടുപ്പ് തുടങ്ങി. ചൂടപ്പം പോലെയാണ് വിളവെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ സ്ട്രോബറി വിറ്റുപോയത്. ഒരുകിലോ പഴത്തിന് 500 രൂപയായിരുന്നു വില. കാന്തല്ലൂർ വെട്ടുക്കാട്ടിൽ വാഴയിൽ...
ഹിമാലയന്‍ മേഖലകളില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങള്‍ പലരും സന്ദര്‍ശിച്ചിട്ടുണ്ടാകും. എന്നാല്‍ അധികമാരും എത്തപ്പെടാത്ത സ്ഥലങ്ങള്‍ തേടിയൊരു യാത്ര നടത്തുന്നതിലെ ത്രില്‍ ഒന്ന് വേറെയായിരിക്കും. ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങള്‍ സവിശേഷവും സാംസ്കാരികമായി...
യഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജൂലൈ 16 നാണ് തിയറ്ററിൽ എത്തുക. ഇപ്പോൾ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യഷിന്റെ ആരാധകർ. ചിത്രം റിലീസ്...
ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയിൽ എത്തിച്ച രാജാ രവിവർമ്മയുടെ ചിരകാല സ്വപ്നത്തിന് നിറംപകർന്ന് സ്വന്തം നാട്ടിൽ പുതിയ ആർട്ട് ഗ്യാലറി ഉയരുന്നു. തിരുവനന്തപുരം മ്യൂസിയം വളപ്പിലുള്ള ശ്രീചിത്രാ ആർട്ട് ഗ്യാലറിയോട് ചേർന്നാണ് രാജാ രവിവർമ്മയുടെ അതുല്യമായ...
കൊവിഡ് 19 ലോകമെമ്പാടുമുള്ള ആൾക്കാരുടെ ജോലിയുടെ രീതികൾ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ചിലർക്ക് ബുദ്ധിമുട്ടുകളുണ്ടാെയെങ്കിലും മറ്റ് ചിലർക്ക് ഓഫീസ് ജോലി വളരെ സൗകര്യപ്രദമാക്കി. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രീതി പുതിയ കാര്യമായി മാറി. ഇത്...