കൈത്തറി തുണിത്തരങ്ങളുടെ ഉപയോഗത്തിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ജില്ല വ്യവസായകേന്ദ്രത്തിൽ നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തിൽ എൽ. പി വിഭാഗത്തിൽ ശ്രീലക്ഷ്മി ജയറാം എസ്.ഡി.വി.ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും, ഗ്രേറ്റ് ജെ.ജോർജ് മാതാസീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ബി ദേവലക്ഷമ്ൺ ബഥനി സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി വിഭാഗത്തിൽ ഗായത്രി ബിജു ഗവൺമെന്റ് ജി.എച്ച്.എസ്സ്.എസ്സ്. ഒന്നാം സ്ഥാനവും വൃന്ദാ.എ. കാർമ്മൽ അക്കാദമി എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും എൻ. നീഹാർ സെന്റ് മേരീസ് റസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നസ്ലീൻ സലീം ലിയോതേർട്ടിന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും യു, നിർമ്മൽ എച്ച്.എസ് ചെട്ടികുളങ്ങര രണ്ടാം സ്ഥാനവും ആർ, ഗോവിന്ദ്. എസ്.ഡി.വി. ഇംഗ്ലീഷ്മീഡിയം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.