നടൻ ടൈഗർ ഷ്റോഫ്ന്റെ ‘അമ്മ ആയിഷ ഷ്റോഫ് സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ആളാണ്, ആയിഷ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ ആയിഷ തന്റെ ഭർത്താവ് ജാക്കി ഷെറോഫിനൊപ്പമുള്ള ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്, നിരവധി പേരാണ് ആയിഷയുടെ ചിത്രത്തിന് കമ്മെന്റുമായി എത്തിയത്.
ആയിഷയുടെ ചിത്റത്തിനു താഴെ ദിശാ പഠാനി കമ്മെന്റുമായി എത്തിയിരുന്നു, എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ദിശയുടെ കമെന്റിനു താഴെ നിങ്ങൾ പ്രണയത്തിൽ ആണോ എന്ന് നിരവധി ആളുകൾ ചോദിക്കുന്നുണ്ട്.
View this post on InstagramBack in the day🌸 waaaaaaaaaayyyy back in the day😀😀😀😝😝😝 @apnabhidu @tigerjackieshroff @kishushroff
ടൈഗർ ഷെറോഫിന്റെ സഹോദരിയും ദിശയും തമ്മിൽ വളരെ നല്ല സുഹൃത്തുക്കൾ ആണ്, ആയിശയുമായിട്ടും ദിശയ്ക്ക് നല്ല അടുപ്പം ഉണ്ട്. ഇവർ പങ്കുവെക്കുന്ന പോസ്റ്റുകളിൽ എല്ലാം പരസ്പ്പരം കമെന്റ് ചെയ്യാറുണ്ട്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. ദിശ ജൂൺ 13 നു തന്റെ പിറന്നാൾ ടൈഗർ ഷെറോഫിന്റെ കുടുംബത്തിനൊപ്പം ആഘോഷിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു.