കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു.
പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം.
പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന് കൂടിയാണ് രഞ്ജിത്.
കെ.എസ്.യു അധ്യക്ഷന്‍ അഭിജിത്തിനെയാണ് യുഡിഎഫ് കോഴിക്കോട് നോര്‍ത്തില്‍ പരിഗണിക്കുന്നത്. ബിജെപിക്കായി എം.ടി.രമേശ് മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്.
Content Highlight: Director Ranjith will be the LDF candidate in Kozhikode North