കാസ്റ്റിങ് എജൻസികൾക്ക് രെജിസ്ട്രേഷനുമായി ഫെഫ്ക.
മലയാള സിനിമാരംഗത്ത് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ എന്ന പേരില്‍ തട്ടിപ്പ് വ്യാപകം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒട്ടേറെ പരാതികള്‍ ഫെഫ്കയ്ക്ക് ലഭിച്ചു.കാസ്റ്റിങ് കോള്‍ തട്ടിപ്പ് തടയാൻ ഏജൻസിക്ക് രജിസ്ട്രേഷനും വിളിക്കാൻ ഫോണ്‍ നമ്പറുമായും ഫെഫ്ക.
സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള കാസ്റ്റിങ് കോളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്
സിനിമയില്‍ പണം മുടക്കാമെങ്കില് നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളില്‍നിന്ന് പണംതട്ടുന്നത്. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതല്‍.ബോളിവുഡിലും കോളിവുഡിലും പ്രൊഫഷണല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, മലയാളത്തില്‍ ചുരുക്കം പേരേയുള്ളൂ. ഇവര്‍ക്ക് രജിസ്ട്രേഷനോ സംഘടനകളില്‍ അംഗത്വമോ ഇല്ല. സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വ്യാജ കാസ്റ്റിങ് കോള്‍ പരസ്യങ്ങള്‍ സിനിമാരംഗത്തുള്ളവരും തെറ്റിദ്ധരിച്ച് പങ്കുവെക്കാറുണ്ട്. ഇതോടെ ഈ വ്യാജ സന്ദേശങ്ങള്‍ക്ക് വിശ്വസീയത വരും. വ്യക്തിപരമായി അറിയാത്തവരുടെ കാസ്റ്റിങ് പോസ്റ്റുകള്‍ ഫോര്‍വേര്‍ഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്…….സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കുവാൻ പ്രത്യേക ഫോൺ നമ്പറുകൾ ഫെഫ്ക നല്‍കിയിട്ടുണ്ട്. കാസ്റ്റിങ് ഏജൻസി, കാസ്റ്റിങ് ഡയറക്ടേർസിനായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും സംഘടന ഏർപ്പെടുത്തുന്നുണ്ട്. ബോധവത്കരണത്തിനായി ഒരു ഹ്രസ്വ ചിത്രവും ചെയ്യും. ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും കാസ്റ്റിംഗ് കോളുകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് സംഘടനയെ സമീപിക്കാം. സിനിമ രംഗത്തേയ്ക്ക് വരാനാഗ്രഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിങുമായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ് . +91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്.