വിവാഹങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഫോട്ടോകൾ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം തീർച്ചയായും ക്യാമെറയിലാക്കാൻ നാമെല്ലാവരും ശ്രമിച്ചിട്ടുണ്ടാവും. വെഡ്ഡിങ് ഫോട്ടോഗ്രാഫി അതുകൊണ്ട് തന്നെ തഴച്ചുവളർന്നിട്ടുണ്ട്. ഇന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നതുപോലെ പോസ് ചെയ്തും, ചിരിച്ചും, കളിച്ചും കല്യാണമണ്ഡപത്തിൽ നിൽക്കുന്ന വധൂവരന്മാർ ഒരു പുത്തൻ കാഴ്ച്ചയുമല്ല. ഉദ്ദേശിക്കുന്ന ഫോട്ടോ കിട്ടാൻ ഫോട്ടോഗ്രാഫർമാർ പലതും വധൂവരന്മാരെക്കൊണ്ട് ചെയ്യിക്കും. ഇത്തരത്തിൽ ഒരു ക്ലോസ് ഫോട്ടോയ്ക്ക് ശ്രമിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോയിലെ ഫോട്ടോഗ്രാഫർ. പക്ഷെ കിട്ടിയതോ നല്ല ഇടി അതും വരന്റെ കയ്യിൽ നിന്നും തന്നെ.
എന്നാണ് നടന്നത് എന്ന് വ്യക്തമല്ലാത്ത വീഡിയോ രേണുക മോഹൻ എന്ന പേരുള്ള ട്വിറ്റെർ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 45 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ ആദ്യ കുറച്ചു ഫോട്ടോകൾക്ക് ശേഷം ഫോട്ടോഗ്രാഫർ വരനോട് മാറി നിൽക്കാൻ ആവശ്യപ്പെടുന്നു. അതനുസരിച്ചു മാറിനിന്ന വരൻ വധുവിന്റെ ചിത്രങ്ങൾ ക്യാമറാമാൻ എടുക്കുന്നത് നോക്കി നിൽക്കുന്നത് കാണാം. തുടർന്ന് ഫോട്ടോഗ്രാഫർ വധുവിന്റെ ഫോട്ടോ ക്ലോസ് അപ്പിൽ കിട്ടാൻ അടുത്തേക്ക് ചെല്ലുന്നു. അതുവരെ എല്ലാം ശുഭം.
I just love this Bride 👇😛😂😂😂😂 pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
പക്ഷെ ഉദ്ദേശിച്ച പോലെ വധു പോസ് ചെയ്യാതിരുന്നതോടെ തന്റെ ഇടതുകൈകൊണ്ട് ഫോട്ടോഗ്രാഫർ വധുവിന്റെ മുഖത്ത് തൊട്ട് പോസ് ശരിയാക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ഭാര്യയെ തൊട്ടതോടെ വിധം മാറിയ യുവവാരം ഉടനെ കൈകൊണ്ട് ഫോട്ടോഗ്രാഫറുടെ പിൻകഴുത്തിനു ഒറ്റയടി. ഒരു നിമിഷത്തേക്ക് എല്ലാവരും സ്തബ്ദിച്ചു പോയെങ്കിലും വധു ഉടനെ ചിരിക്കാൻ ആരംഭിച്ചു. ഇതോടെ വഷളാവും എന്നും തോന്നിയ രംഗം പെട്ടന്ന് തമാശയിലേക്ക് നീങ്ങി. ചിരി അടക്കാൻ പറ്റാതെ വധു ചിരിക്കാനും ഒരുവിൽ നിലത്തിരുന്ന് ചിരിക്കാനും ആരംഭിച്ചതോടെ ഫോട്ടോഗ്രാഫറും, വരനും എല്ലാവരും ചിരിയായി.
Content Highlight: Bride burst laughing after seeing husband’s action on photographer