അഭിഷേക് ബച്ചൻ നായകനായി എത്തുന്ന ബ്രീത്ത് വെബ്സെരിസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. നിത്യ മേനോൻ ആണ് പരമ്പരയിൽ അഭിഷേകിന്റെ നായികയായി എത്തുക. അഭിഷേക് ബച്ചൻ, നിത്യ മേനോൻ എന്നിവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്. അമിത് സാഥ്, സയ്യാമി ഖേർ തുടങ്ങിയവരും പരമ്പരയിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബ്രീത്ത് ആദ്യ ഭാഗത്തിൽ മാധവ് ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. അഭിഷേക് ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് എന്ന പ്രത്യേകത കൂടി ബ്രീത്ത് രണ്ടാം ഭാഗത്തിന് ഉണ്ട്.
നിത്യ മേനോൻ ആദ്യമായാണ് അഭിഷേക് ബച്ചനുമായി ഒന്നിക്കുന്നത്. അത് കൊണ്ട് തന്നെ പരമ്പരയുടെ സ്ട്രീമിങ്ങിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും. ബ്രീത്ത്: ഇൻ ടു ദ് ഷാഡോസ് ജൂലൈ പത്തിനു സ്ട്രീം ചെയ്തു തുടങ്ങും. പരമ്പരയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് ഈ വെബ് സീരീസ് രചന നിർവഹിച്ചിരിക്കുന്നത്.
സോഴ്സ്: Amazon Prime Video India
അബന്‍ഡന്‍ഷ്യ എന്റര്ടെയ്ന്മെന്റ് നിർമിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലറായ ബ്രീത്തിന്റെ ആദ്യ സീസണിൽ ആർ മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അസാധാരണമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ ആണ് ബ്രീത്തിന്റെ ആദ്യ ഭാഗം പറഞ്ഞത്. അബുണ്ടാന്റിയ എന്റർടൈൻമെന്റ് നിർമ്മിച്ച വെബ് സീരീസിന്റെ രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത് മയങ്ക് ശർമയാണ്.