Wednesday, January 20, 2021
Home Bollywood ട്വിറ്ററിൽ തുടങ്ങി കോടതിയിൽ എത്തിയ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും കങ്കണ റണാവത്തും

ട്വിറ്ററിൽ തുടങ്ങി കോടതിയിൽ എത്തിയ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും കങ്കണ റണാവത്തും

Bollywood stars Hrithik Roshan and Kangana Ranaut court case

ബോളിവുഡിനെ ഒന്നടക്കം ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള അസ്വാരസ്യങ്ങളും നിയമപോരാട്ടവും. ഋത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. വർഷങ്ങൾക്കു ശേഷം ഇരുവരും തമ്മിലുള്ള വഴക്ക് വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്.

സഹപ്രവർത്തകയായ കങ്കണ റണാവത്തുമായുള്ള ദിവസങ്ങൾ നീണ്ട ചൂടേറിയ വാഗ്വാദത്തിനു ശേഷമാണ് 2016 ൽ ഹൃത്വിക് റോഷൻ ആൾമാറാട്ട പരാതി നൽകിയത്. ക്രിഷ് 3 (2013) ൽ ഒരുമിച്ച് പ്രവർത്തിച്ച ഈ അഭിനേതാക്കൾ തമ്മിലുള്ള വഴക്കുകൾക്ക് തുടക്കം കുറിച്ചത്, ഒരു അഭിമുഖത്തിനിടെ കങ്കണ ഋത്വികിനെ തന്റെ ‘സില്ലി എക്സ് ബോയ്ഫ്രണ്ട്’ എന്ന വിശേഷിപ്പിച്ചതോടെയാണ്.

കങ്കണയുമായുള്ള പ്രണയം നിഷേധിച്ചുകൊണ്ട്, ‘അതിലും സാധ്യത പോപ്പുമായി ഒരു ബന്ധം പുലർത്തുന്നതിൽ ഉണ്ടാവുമെന്ന്’ ഋത്വിക് ട്വീറ്റ് ചെയ്തു. ഒപ്പം കങ്കണ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഋത്വിക് കങ്കണയ്ക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ മാപ്പ് പറയാൻ വിസമ്മതിച്ച കങ്കണ 2014ൽ തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കികൊണ്ട് രംഗത്തെത്തി. വക്കീൽ നോട്ടീസ് തിരിച്ചെടുക്കുകയോ അല്ലെങ്കിൽ ക്രിമിനൽ കേസ് നേരിടാൻ തയ്യാറാവുകയോ ചെയ്യൂ എന്ന് ആവശ്യപ്പെട്ട് കങ്കണ ഋത്വികിന് കൗണ്ടർ നോട്ടീസ് അയച്ചു.

kankana ranaut Instagram post

കങ്കണ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ഋത്വികിന്റെ നോട്ടിസിന്റെ ഉള്ളടക്കം. കങ്കണ തനിക്ക് 1439 മെയിലുകൾ അയച്ചെന്നും താൻ അതിനോട് പ്രതികരിക്കാതെ ഇരുന്നപ്പോൾ സിനിമാമേഖലയിലെ ആളുകളോട് തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് പറഞ്ഞു നടക്കുന്നുവെന്നുമായിരുന്നു ഋത്വികിന്റെ ആരോപണം.

Content Highlight: Bollywood stars Hrithik Roshan and Kangana Ranaut court case

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....