ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി വിജയകരമായി 5ജി സര്‍വീസ് വാണീജ്യ അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമാക്കി. ഹൈദരാബാദിലാണ് വാണിജ്യ നെറ്റ്വര്ക്കിലാണ് ആദ്യമായി സര്‍വീസ് അവതരിപ്പിച്ചത്.
നിലവിലെ 1800 മെഗാഹെര്‍ട്ട്സിലുള്ള സ്പെക്ട്രത്തിലാണ് എയര്‍ടെല്‍ ഇത് സാധ്യമാക്കിയത്. എന്‍എസ്എ (നോണ്‍ സ്റ്റാന്‍ഡ് എലോണ്‍) നെറ്റ്വര്‍ക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ആദ്യമായി സ്പെക്ട്രം പങ്കുവയ്ക്കലിലൂടെ എയര്‍ടെല്‍ തടസമില്ലാതെ 5ജിയും 4ജിയും ഒരേ സ്പെക്ട്രം ബ്ലോക്കില്‍ ഉപയോഗിച്ചു. എയര്‍ടെല്‍ 5ജി നിലവിലുള്ള സാങ്കേതികവിദ്യയെ അപേക്ഷിച്ച് 10 ഇരട്ടി വേഗം, പുനഃസ്ഥാപനം, യോജിപ്പിലാകല് തുടങ്ങിയവ പ്രദാനം ചെയ്യുന്നു. ഹൈദരാബാദില്‍ ഉപയോക്താക്കള്‍ക്ക് 5ജി ഫോണില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഴുനീള ചലച്ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചു. ആവശ്യമായ സ്പെക്ട്രത്തിന് സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചാല്‍ 5ജി അനുഭവം എല്ലാ ഉപഭോക്താക്കള്‍ക്കും പകരാനാകും.
ടെക്ക് നഗരമായ ഹൈദരാബാദില്‍ ഈ ശേഷി അവതരിപ്പിക്കാനായി പരിശ്രമിച്ച തങ്ങളുടെ എല്ലാ എഞ്ചിനീയര്‍മാരിലും അഭിമാനം കൊള്ളുന്നുവെന്നും ഹൈദരാബാദില്‍ മാറ്റങ്ങള്‍ വരുത്തിയ എല്ലാവരും ഭാവിയുടെ നിക്ഷേപങ്ങളാണെന്നും ഈ ശേഷി ആദ്യമായി അവതരിപ്പിച്ച ഓപ്പറേറ്റര്‍ എന്ന നിലയില്‍ എയര്‍ടെല്‍ ഒരിക്കല്‍ കൂടി ഇന്ത്യയില്‍ സാങ്കേതിക വിദ്യയില്‍ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. 5ജി നവീകരണത്തില്‍ ആഗോള ഹബ്ബാകാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇത് സാധ്യമാകാന്‍ ആപ്ലിക്കേഷന്‍, ഉപകരണം, നെറ്റ്വര്‍ക്ക് നവീകരണം എന്നിവയെല്ലാം ചേര്‍ന്ന ആവാസ വ്യവസ്ഥ സംഭവിക്കണമെന്നും തങ്ങളുടെ ഭാഗം തയ്യാറായി കഴിഞ്ഞെന്നും ഗോപാല്‍ വിറ്റല്‍ കൂട്ടിചേര്‍ത്തു.
Content Highlight: Bharti Airtel launches 5G network for the first time in the India