മഹീന്ദ്രയുടെ പുതുതലമുറ താര് ആരാധകർ ആവേശത്തോടെയാണ് വരവേറ്റതെ . നിരവധി ആളുകളാണ് ഈ ലൈഫ് സ്റ്റൈല്‍ എസ്.യു.വി സ്വന്തമാക്കാന്‍ കാത്തിരിക്കുന്നത്. എന്നാല്‍, താര് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ ശ്രദ്ധേയയായ യുവനടി അനുസിത്താര.
തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പായ എസ്.എസ് മഹീന്ദ്രയില്‍ നിന്നാണ് താര് സ്വന്തമാക്കിയത്. താറിന്റെ ഉയര്‍ന്ന വകഭേദമായാ
LX-P Auto Convertible ടോപ് Red കളർ ആണ് മലയാളികളുടെ പ്രിയനടി സ്വന്തമാക്കിയിരിക്കുന്നത് . മഹീന്ദ്ര ഡീലര്‍ഷിപ്പായ എസ്.എസ് മഹീന്ദ്രയുടെ M D സിബി സ്ലീബായിൽ നിന്നും ഏറ്റുവാങ്ങി .
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ താറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് സീരീസിലാണ് താര് എത്തുന്നത്. ഇത് എ.എക്സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് താറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.
ContentHighlight:Anu Sithara Bought New Mahindra thar