അദിതി റാവു ഹൈദരി Aditi Rao Hydari (born 28 October) ഇന്ത്യൻ നടിയും ഗായികയുമാണ്. അവർ പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ഹൈദരി രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്. അവർ രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്.
2006ൽ മമ്മൂട്ടി-രഞ്ജിത്ത് സിനിമയായ ‘പ്രജാപതി’യിലൂടെയാണ് അദിതി റാവു ഹൈദരി കേരളത്തിലേക്ക് ആദിത്യയായി എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള തിരിച്ചുവരവായി.
തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതിൽ ഒരു ദേവദാസിയുടെ വേഷമായിരുന്നു ഈ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ഈ ചിത്രം നല്ല സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. അവർ അനേകം വിജയിച്ച ഹിന്ദി സിനിമകളിൽ സഹനടിയായി സ്തുത്യർഹമായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
സംഗീതപ്രധാനമായ റോക്സ്റ്റാർ (2011), ഹൊറർ ത്രില്ലർ ആയ മർഡർ 3 (2013), ആക്ഷൻ കോമഡി ആയ ബോസ് (2013) ത്രില്ലർ ആയ വസീർ Wazir (2016)എന്നിവ അദിതിയുടെ മറ്റ് ചിത്രങ്ങൾ.
2018ൽ പത്മാവതി എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ വേഷം പരക്കെ സ്വീകരിക്കപ്പെട്ടു. ഈ സിനിമ ബ്ലോക്ബസ്റ്റർ ആയി മാറി. അദിതിയുടെ എറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചപറ്റിയR സിനിമയായിരുന്നു ഇത്.