ഐ.എഫ്.എഫ്.കെയുടെ(IFFK) കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശിയ നേതാക്കൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയിൽ സംവിധായകൻ അമൽ നീരദും,ആഷിഖ് അബുവും ചേർന്നാണ് ഉദ്ഘാടന ചെയ്തത്.പ്രായം കൂടുതലായതിനാലാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതി അറിയിച്ചതെന്ന് സലിം കുമാർ പറയുന്നു.ആഷിഖ് അബു, അമൽ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിൻറെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒഴിവാക്കിയതിൽ തനിക്ക് പരാതിയില്ലെന്നും അവേഹളനമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയപരമായ വിവേചനമാണുണ്ടായത്. ജീവിക്കാൻ സമ്മതിച്ചില്ലെങ്കിലും മരണം വരെ താൻ കോൺഗ്രസുകാരനായി തുടരുമെന്നും സലിം കുമാർപറഞ്ഞു. എന്നാൽ സലിം കുമാറിനെ കൊണ്ട് ഇതൊക്കെ ആരെങ്കിലും പറയിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൻറെ പ്രതികരണം. താൻ സലിം കുമാറിനെ വിളിച്ച് സംസാരിക്കുമെന്നും. വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കും. വിളിക്കേണ്ടവരുടെ പട്ടികയിൽ സലിം കുമാർ ഉണ്ടായിരുന്നു. വിളിക്കാൻ വൈകിയിട്ടുണ്ടോ എന്ന് അറിയില്ല. സലിം കുമാറിനെ ഒഴിവാക്കി മേള നടത്തില്ലെന്നും കമൽ പ്രതികരിച്ചു.
Content Highlight: Actor Salim Kumar has been neglected from the International Film Festival Kochi edition