ബോളിവുഡ് താരസുന്ദരിയായ DEEPIKA PADUKONE ഫാഷൻ ലോകത്തെ ക്വീൻ ആണ്. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന താരം വളരെ വ്യത്യസ്തമായ ലുക്കിലാണ് എവിടെയും എത്താറുള്ളത്. അഭിനയത്തോടൊപ്പം താരത്തിന്റെ ഫാഷൻ സെൻസിനെയും ആരാധകർ പുകഴ്ത്തുക പതിവാണ്. ഇപ്പോഴിതാ, ഏവരേയും ഞെട്ടിച്ച് ദീപികയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് ബോഡി സ്യൂട്ടും ജോഗേർസും ധരിച്ചുള്ള ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വസ്ത്രത്തിനൊപ്പം അനുയോജ്യമായ ബാഗും മാസ്കും താരം അണിഞ്ഞിട്ടുണ്ട്. ഇവയുടെ വിലയാണ് ഇപ്പോൾ ബോളിവുഡിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പാരീസ് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ ബാഗും മാസ്കുമാണ് താരം ധരിച്ചത്. 25,835 രൂപയാണ് ഈ ലൂയി വിറ്റൺ ഫെയ്സ് മാസ്കിന്റെ വില. ലൂയി വിറ്റൺന്റെ തന്നെ മോണോഗ്രാം ബാഗിന്റെ വില ഏകദേശം 2,43,793 രൂപയാണ്.
Content Highlight: About Bollywood actress Deepika Padukone costly black mask and bag