അഭിഷേക് ബച്ചന്റെ (Abhishek Bachchan) ഏറ്റവും പുതിയ ചിത്രം ദി ബിഗ് ബുൾ ഏപ്രിൽ 8ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ബിഗ് ബുൾ. ഇന്ന് അഭിഷേക് ബച്ചൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്ത് കൊണ്ട് ഈ വിവരം അറിയിച്ചത്. കൂടാതെ ചിത്രത്തിന്റെ ട്രെയ്ലർ മാർച്ച് 19 നെത്തുമെന്നും അഭിഷേക് അറിയിച്ചിട്ടുണ്ട്.
അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ 1980 മുതൽ 1990 വരെയുള്ള 10 വർഷങ്ങളിൽ ഹർഷത് മെഹ്ത നടത്തിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പാണ് പ്രമേയം. അജയ് ദേവ്ഗണാണ് (Ajay Devgon)ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കൂക്കി ഗുലാറ്റിയാണ്. അജയ് ദേവ്ഗണും ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്റെ ടീസർ പങ്ക് വെച്ചിരുന്നു.
Content Highlight: Abhishek Bachchan’s new movie The Big Bull will start streaming in Disney + Hotstar on April 8