ഒരു Triple പ്രണയകഥ, ഒരേ യുവതിയെ പ്രണയിച്ച് അവർക്കൊപ്പം ജീവിതം നയിക്കുന്ന ആത്മാർഥ സുഹൃത്തുക്കൾ, ബ്രസീലിലാണ് സംഭവം.
വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ബ്രസീല്‍ സ്വദേശികളായ ഡിനോ ഡിസൂസയ്ക്കും ആത്മാര്‍ഥ സുഹൃത്ത് സൗളോ ഗോമസിനും പറയാനുള്ളത്. ചാമ്പ്യന്‍സ് ലീഗ് കാണാന്‍ ബാഴ്സിലോണയില്‍ എത്തിയതോടെയാണ് 40കാരനായ ഡിനോയുടെയും 30കാരനായ സൗളോയുടെയും ജീവിതം മാറിയത്.
2019 ആഗസ്റ്റിലാണ് ബാഴ്സിലോണയിലെ ഒരു ബാറില്‍ വച്ച് ഇരുവരും ഓള്‍ഗ എന്ന 27കാരിയെ ആദ്യമായി കാണുന്നത്. സുഹൃത്തുക്കൾക്കുമൊപ്പം ബാറിലിരിക്കുകയായിരുന്ന ഓൾഗയോട് ആദ്യകാഴ്ചയിൽ തന്നെ ഇരുവർക്കും പ്രണയം തോന്നി. ഇരുവരും ഇക്കാര്യം പരസ്പരം പറയുകയും ചെയ്തു. എന്നാല്‍, ഒരു കാര്യം ഇരുവരും തീരുമാനിച്ചിരുന്നു. ഈ പ്രണയത്തിന്റെ പേരില്‍ തങ്ങളുടെ സൗഹൃദം ഒരിക്കലും ഇല്ലാതാകരുത് എന്ന്.
അതിന് അവര്‍ ഒരു പോംവഴിയും കണ്ടെത്തി. അതുകൊണ്ട് ഇരുവരും തങ്ങളുടെ ഇഷ്ടം യുവതിയോട് തുറന്നു പറഞ്ഞു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ആദ്യം അത്ഭുതമായിരുന്നു ഈ മൂവരും തമ്മിലുള്ള ബന്ധം. കാര്യങ്ങള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും ആരും തയ്യാറായതും ഇല്ല. എന്നാല്‍ പതിയെ എല്ലാവരും തങ്ങളെ അംഗീകരിച്ചു തുടങ്ങിയെന്നാണ് ഇവര്‍ പറയുന്നത്.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്ന് ആളുകൾ തമ്മിലുള്ള ബന്ധം എന്നത് ഒരു ചോദ്യമല്ല. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വളരെ ശക്തമാണ്. മറ്റേയാൾ ചിന്തിക്കുന്നതോ അല്ലെങ്കിൽ അനുഭവിക്കുന്നതോ പരസ്പരം മനസിലാക്കാൻ സാധിക്കുന്നു എന്നതാണ് വലിയ കാര്യം.. ഈ വികാരം എന്താണെന്ന് വാക്കുകളിൽ വിവരിക്കാനാകില്ല’ ഡിനോ പറയുന്നു.
ത്രികോണ പ്രണയം ( Triangle love ) പലപ്പോഴും സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. കഥയുടെ അവസാനം രണ്ടു വ്യക്തികള്‍ തമ്മില്‍ ഒന്നിക്കുകയാണ് പതിവ്. എന്നാല്‍, ഡിനോയുടേയും സൗളോ ഗോമസിന്റെയും കഥ തികച്ചും വ്യത്യസ്തമാണ്….
കഴിഞ്ഞ ഒന്നരവർഷമായി മൂവരും പ്രണയത്തിലായിട്ട്. ഇപ്പോഴും പലയിടത്തു നിന്നും മോശം പ്രതികരണങ്ങൾ നേരിടേണ്ടി വരുന്നുണ്ട് എങ്കിലും ഇത്തരം കാര്യങ്ങൾ അവഗണിച്ച് ബന്ധം നല്ലരീതിയിൽ മുന്നോട്ട് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്, ഇരുവരും പറയുന്നു.
നിലവിൽ ഫ്രാൻസിൽ താമസിക്കുന്ന ഈ ‘ത്രപ്പിള്സിന്’ ഭാവിയിൽ കുട്ടികൾ വേണമെന്നും ആഗ്രഹമുണ്ട്. ‘എന്റെയും സൗളോയുടെയും കുഞ്ഞുങ്ങൾക്ക് ഓൾഗ ജന്മം നൽകണമെന്നാണ് ആഗ്രഹം’ ഡിനോ വ്യക്തമാക്കി.
അന്നുമുതല്‍ മൂവരും ഒരുമിച്ചാണ്. പരസ്പരം ഒന്നിച്ചു സമയം ചിലവഴിച്ചതോടെ മൂന്ന് പേരും പ്രണയത്തിലാവുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
Content Highlight: A Triple Love Story, 2 best friends all in love with the same young woman in Brazil.