അമേരിക്കയുടെ പ്രസിഡന്റായതിന് ശേഷം Joe Biden നും യുഎസിന്റെ പ്രഥമ വനിത Jill Biden നും White House ലേക്ക് മാറിയപ്പോൾ കൂടെ രണ്ട് പേരും കൂടി വന്നിരുന്നു. ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറുമാണ് യുഎസിന്റെ പ്രസിഡന്റിനോടും പ്രഥമ വനിതയോടൊപ്പെ വൈറ്റ് ഹൗസിൽ എത്തിയത്.
ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളൂ.
ഇതിൽ മേജറാണ് അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റിന്റെ വസതിയിൽ താമസിക്കുന്ന രക്ഷപ്പെടുത്തിയ ദത്തെടുത്ത ആദ്യ നായ.
എന്നാൽ മേജറിന്റെയും ചാമ്പിന്റെയും വൈറ്റ് ഹൗസിലെ താമസം ഉടൻ അവസാനിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിലവിൽ ഇരുവരെയും white house നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. കാരണം വേറെയൊന്നുമല്ല പ്രസിഡന്റിലെ വസതിയിലെ ചില സുരക്ഷ ഉദ്യോഗസ്ഥരെ മേജർ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
Content Highlight: White House security officers biten by US President Joe Biden’s dogs