വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കന് വഴികാട്ടിയായി നില്ക്കുന്ന കാലില്ലാത്ത നായയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. അത്തരത്തില്‍ മറ്റു ജീവികളോട് മമത കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒരു പക്ഷി മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന വീഡിയോയാണ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
നദിയുടെ തീരമാണ് ദൃശ്യത്തിന്റെ പശ്ചാത്തലം. കല്ലിന് മുകളില്‍ ഒരു പക്ഷി ഇരിക്കുന്നത് കാണാം. തൊട്ടുതാഴെ വെള്ളത്തില്‍ മത്സ്യങ്ങള്‍ പക്ഷിയുടെ അടുത്ത് നില്‍ക്കുന്നതാണ് വീഡിയോയുടെ ആകര്‍ഷണം. പക്ഷി നല്കുന്ന ഭക്ഷണം ആവേശത്തോടെ വാങ്ങി കഴിക്കുന്ന മത്സ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.
Feeding the feelings pic.twitter.com/nCBdBI781g
— Susanta Nanda IFS (@susantananda3) March 10, 2021
Content Highlight: Viral video of bird feeding on fishes