തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് തൃഷ. ഏതാണ്ട് 20 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും പ്രിയപ്പെട്ട താരമാണ് തൃഷ.
തൃഷയുടെ വിവാഹ വാർത്ത പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ചിമ്പു, റാണ ദഗ്ഗുപതി എന്നിവരുമായി തൃഷയ്ക്കുണ്ടായിരുന്ന പ്രണയം വലിയ ഗോസിപ്പുകളുണ്ടാക്കിയിരുന്നു. ഹേയ് ജൂഡ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് തൃഷ കടന്നുവന്നത്.
എന്നെ മനസിലാക്കുന്ന ഒരാൾക്ക് വേണ്ടിയാണ് താൻ കതടിരിക്കുന്നതെന്നും അത് ഒരു പ്രണയ വിവാഹമായിരിക്കുമെന്നുമാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്റെ സ്വപ്നത്തിലുള്ള ആളെ കണ്ടുമുട്ടുന്നതുവരെ താൻ അവിവാഹിതയായി കഴിയുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇപ്പോൾ താരം മലയാളത്തിലേക്കുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഒരുക്കത്തിലാണ്. മോഹൻലാലിന്റെ നായികയായിട്ടാണ് താരം എത്തുന്നത്. ജിത്തു ജോസഫിന്റെ റാമിലാണ് താരം എത്തുന്നത്.
Content Highlight: Trisha about her relationship