Home Silver Screen ചക്ര’ യുടെ മലയാളം ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

ചക്ര’ യുടെ മലയാളം ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

Facebook
Twitter
Pinterest
WhatsApp
വിശാലിന്റെ ഏറ്റവും പുതിയ സിനിമയായ ‘ചക്ര’ യുടെ മലയാളം ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. സൈബർ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് വിശാലിന്റെ ‘ ചക്ര’.  തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷളിലായിട്ടാണ് ‘ചക്ര’ പ്രദർശനത്തിനെത്തുക.
 

വിശാല്‍ തന്റെ ‘വിശാല്‍ ഫിലിം ഫാക്ടറി’യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ചക്ര’യുടെ സംവിധായകന്‍ നവാഗതനായ എം. എസ്. ആനന്ദാണ്. ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും, ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ചക്ര’യുടേത്. ഒരു മിലിട്ടറി ഓഫീസര്‍ നായക കഥാപാത്രത്തെയാണ് വിശാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെജിനാ കസാന്‍ഡ്രെ മര്‍മ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൃഷ്ടി ഡാങ്കെ, കെ. ആര്‍. വിജയ, മനോബാല, റോബോ ഷങ്കര്‍, വിജയ് ബാബു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. ബാലസുബ്രഹ്മണ്യമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എ%B

  • Tags
  • chakra2
  • Mohanlal
  • tamilmovie
  • tollywoodnews
  • trailerrelease
  • vishal
Facebook
Twitter
Pinterest
WhatsApp

Most Popular

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...

സൗന്ദര്യസംരക്ഷണം, ചർമം സുന്ദരമാകണോ?

1.   വൃത്തി നല്ല ചര്‍മത്തിന് വൃത്തിയും പ്രധാനം തന്നെ. ചര്‍മത്തില്‍ അഴുക്കുണ്ടാകാതെ നോക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകാന്‍ മറക്കരുത്. മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കും. 2.  ക്രീമുകള്‍ സ്വന്തം ചര്‍മത്തിന് ചേര്‍ന്ന...

കൊച്ചിയിൽ നിന്നും ഒരു ദിനത്തേക്കു കുടുംബമായി പോകേണ്ട 8 സ്ഥലങ്ങൾ

1 .അന്ധകാരനഴി  ബീച്ച് ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പട്ടണക്കാട് പഞ്ചായത്തി‌ലാണ് അന്ധകാരനഴി എന്ന കടലോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് കൊച്ചി...