വിശാല്‍ തന്റെ ‘വിശാല്‍ ഫിലിം ഫാക്ടറി’യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ചക്ര’യുടെ സംവിധായകന് നവാഗതനായ എം. എസ്. ആനന്ദാണ്. ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും, ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ചക്ര’യുടേത്. ഒരു മിലിട്ടറി ഓഫീസര്‍ നായക കഥാപാത്രത്തെയാണ് വിശാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റെജിനാ കസാന്‍ഡ്രെ മര്‍മ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൃഷ്ടി ഡാങ്കെ, കെ. ആര്. വിജയ, മനോബാല, റോബോ ഷങ്കര്‍, വിജയ് ബാബു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. യുവന് ഷങ്കര്‍ രാജയാണ് സംഗീത സംവിധായകന്. ബാലസുബ്രഹ്മണ്യമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എ%B