ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് തായ്വാന് സര്‍ക്കാര്‍ തായ്വാനിലെ തായ്പെയില്‍ സ്ഥിതി ചെയ്യുന്ന യാങ്മിന്‍ഷാന്‍ ദേശീയ ഉദ്യാനത്തിന് ലോകത്തെ ആദ്യത്തെ അര്‍ബന്‍ ക്വയറ്റ് പാര്‍ക്ക് എന്ന ബഹുമതി നേടിയെടുത്തു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ യുമായി ചേര്‍ന്നാണ് പാര്ക്കിന് ഈ ബഹുമതി നല്‍കിയത്.
എന്താണ് അര്‍ബന്‍ ക്വയറ്റ് പാര്‍ക്ക്
തിരക്കു പിടിച്ച നഗരത്തിന്റെ ഒത്തനടുക്ക് സ്ഥിതി ചെയ്യുന്ന ഒരു പാര്‍ക്കാണ്. അകത്തേക്ക് പ്രവേശിച്ചാല്‍ മറ്റെങ്ങോ എത്തിയ പ്രതീതി ലഭിക്കുന്നു. നഗര ഹൃദയത്തില്‍ ഇങ്ങനെയൊരു സ്ഥലമുള്ളത് വിശ്വസിക്കാന്‍ പോലും കഴിയില്ല. ഉദ്യാനങ്ങളും കിളികളുമൊക്കെയായി ശരിക്കും ഒരു സമാധാനപരമായ സ്ഥലം.
ശരിക്കും വനമേഖലകളിലും മറ്റുമൊക്കെ എത്തിപ്പെടുന്ന പ്രതീതിയായിരിക്കും പാര്‍ക്കിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ പക്ഷികളുടെ ചിലയ്ക്കലും മരച്ചില്ലകള്‍ കാറ്റിലാടുന്ന ശബ്ദവുമെല്ലാം ഇവിടെ നിന്ന് ഒപ്പിയെടുക്കാനാകും. നഗരത്തിന്റെ ബഹളങ്ങളൊന്നും ഇവിടെ കേള്‍ക്കാന്‍ കഴിയില്ല. സമാധാനപരമായി സമയം ചെലവഴിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം.
തായ്വാനില് സ്ഥിതി ചെയ്യുന്ന ഒമ്പത് നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നാണ് യാങ്മിന്‍ഷാന്‍ ദേശീയ ഉദ്യാനം. തായ്പെയ്ക്കും ന്യൂ തായ്പെയ് സിറ്റിക്കും ഇടയ്ക്കാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിലെ ഏറ്റവും ആകര്‍ഷകമായ കാര്യം ഇവിടത്തെ 112 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പര്‍വത പ്രദേശം. തടാകങ്ങള്‍, കാടുകള്‍, ഹൈക്കിംഗ് റൂട്ടുകള്‍, തുടങ്ങിയവ പാര്‍ക്കില്‍ കാണാം.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യമാണ് തായ്വാന്. രണ്ടു കോടിയിലേറെ ആള്ക്കാര് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു. തായ്പേയുടെ വടക്കു ഭാഗത്താണ് യാങ്മിന്‍ഷാന്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇത്രയും തിരക്കിനിടയില്‍ ശാന്തമായ ഒരു പാര്‍ക്ക് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
Content Highlight: The world’s first urban quiet park