Home Tradition ഭാര്യ ഭർത്താവിനെ മുതുകത്തേറ്റി ഓട്ടമത്സരം
Tradition

ഭാര്യ ഭർത്താവിനെ മുതുകത്തേറ്റി ഓട്ടമത്സരം

The wife races with her husband on her back

Facebook
Twitter
Pinterest
WhatsApp

1998-ൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ-പ്രിയദർശൻ സിനിമ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം വിഷ്ണു ഭാര്യയായി അഭിനയിക്കുന്ന രഞ്ജിനിയോട് (കല്യാണി) പറയുന്ന ഒരു ഡയലോഗ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. “ഇനിയുമുണ്ടോ ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ?” ഭാര്യയുടെ കയ്യിൽ ചെറിയ അടി കൊടുക്കാൻ പറഞ്ഞപ്പോൾ ദേഷ്യത്തിൽ നല്ല അടികൊടുത്ത ശേഷമാണ് ഈ ഡയലോഗ്. ഇത്തരത്തിൽ ഒരു രസകരമായ ആചാരം ഇൻഡ്യയുടെ അയാൾ രാജ്യമായ നേപ്പാളിലുണ്ട്. ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടുക.

ഇതെന്തൊരു അന്യായമാണ് എന്ന് കരുതല്ലേ. യഥാർത്ഥത്തിൽ ലിഗസമത്വമാണ് ഈ ആചാരത്തിന്റെ കാതൽ. മാർച്ച് മാസം എട്ടാം തിയതി, അന്തരാഷ്ട്ര വനിതാ ദിനത്തിലാണ് നേപ്പാളിലെ ഒരു ഗ്രാമമായ ദേവ്‍ഘട്ട് വില്ലജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ മത്സരം നടക്കുന്നത്. ഈ വർഷം നടന്ന മത്സരത്തിൽ വിവിധ പ്രായത്തിലുള്ള 16 ദമ്പതികളിലാണ് പങ്കെടുത്തത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 100 മീറ്റർ ദൈർഖ്യമുള്ള ട്രാക്കിൽ ആണ് ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടേണ്ടത്. ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ ഭർത്താവ് മുതുകത്തുണ്ടാവണം. വലിയ സമ്മാനങ്ങളുള്ള മത്സരമൊന്നുമല്ല ഇത്. പങ്കെടുക്കുക എന്നതാണ് ഈ മത്സരത്തിന്റെ സ്പിരിറ്റ്. “മുൻകാലങ്ങളിൽ വിവാഹിതരാവുന്ന സ്ത്രീകൾളുടെ പ്രധാന ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ അവർ കൂടുതൽ പഠിക്കേണ്ടതില്ലെന്നായിരുന്നു ധാരണ. ഈ മത്സരത്തിലൂടെ സ്ത്രീകളും കഴിവുള്ളവരാണെന്നും ശക്തിയുടെയും മാനസിക ക്ഷേമത്തിന്റെ കാര്യത്തിലും പുരുഷന്മാരേക്കാൾ പിന്നിലല്ല സ്ത്രീകൾ എന്ന സന്ദേശം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” വില്ലേജ് കൗൺസിൽ മേധാവിയും പരിപാടിയുടെ സംഘാടകനുമായ ദുർഗ ബഹാദൂർ ഥാപ്പ പറഞ്ഞു.

Content Highlight: The wife races with her husband on her back

  • Tags
  • couple race in nepal
  • husband on wife
  • husband on wife's back competition
  • nepal
  • tradition
Facebook
Twitter
Pinterest
WhatsApp

Most Popular

ഭാര്യ ഭർത്താവിനെ മുതുകത്തേറ്റി ഓട്ടമത്സരം

Tradition
1998-ൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ-പ്രിയദർശൻ സിനിമ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം വിഷ്ണു ഭാര്യയായി അഭിനയിക്കുന്ന രഞ്ജിനിയോട് (കല്യാണി) പറയുന്ന ഒരു ഡയലോഗ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. "ഇനിയുമുണ്ടോ ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ?" ഭാര്യയുടെ...

കോവിഡിന്  ശേഷം സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പ്ലാനുകള്‍ കൂടുതൽ ജനകീയമാകുന്നത് എന്തുകൊണ്ട്?

കുറേ നാളുകളായി നമ്മുടെ ഫിനാൻഷ്യൽ പ്ലാനിങിൽ അധികം പ്രാധാന്യം നല്‍കാതെ നമ്മള്‍ അവഗണിക്കുന്ന ഒരു കാര്യമായിരുന്നു ആരോഗ്യ ഇൻഷുറന്‍സ്. പേരിന് വേണ്ടി ചെറിയ നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയിലെ ആരോഗ്യ...

ധോണി കിച്ചടി, കോഹ്ലി ഖമ്മൻ; ക്രിക്കറ്റ് സ്പെഷ്യൽ ഭീമൻ സദ്യ റെഡി, 1 മണിക്കൂറിൽ തിന്നു തീർക്കണം

സ്വാദിഷ്ടമായ ഭക്ഷണം, ക്രിക്കറ്റ്, ഇവ രണ്ടും നമ്മൾ ഇന്ത്യക്കാർക്ക് ഒരല്പം പ്രാന്ത് തന്നെയാണ്. എങ്കിൽ പിന്നെ ഇത് രണ്ടും കൂടെ മിക്സ് ചെയ്താലോ. അഹമ്മദാബാദിലെ കോർട്യാർഡ് ബൈ മാരിയറ്റ് ഹോട്ടലും ചെയ്തതും ഇതാണ്....
Read more

വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

  View this post on Instagram   A post shared by Ahaana Krishna (@ahaana_krishna) Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ...