ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ രാജപത്നിയായ ശ്രീമതി രാധാദേവി അമ്മച്ചി അടിയുറച്ച ശിവഭക്തയാണ് . ഭാര്യയുടെ ഇഷ്ടദൈവമായ ശിവന് ഒരു ചെറിയ അമ്പലം തന്നെ പട്ടം കൊട്ടാരത്തിൻ്റെ മുറ്റത്ത് ശ്രീ ഉത്രാടം തിരുനാൾ തമ്പുരാൻ പണിയിച്ചു നൽകി. നിത്യപൂജ മുടങ്ങാതെ നടത്തിയിരുന്നത് മഹാരാജാവിൻ്റെ “അകത്തെ പ്രവൃത്തി വിചാരിപ്പുകാരായ ” ശ്രീ ഗണേശനാണ് . അവസാനം അമ്മച്ചിയുടെ ചിതാഭസ്മം കൊണ്ടുപോയത് ഉജ്ജയിനിയിലെ ശ്രീ കാലേശ്വരം ക്ഷേത്രത്തിലേക്കാണ് . ചിതാഭസ്മം ശിവലിംഗത്തിൽ അർപ്പിക്കുന്ന അപൂർവ്വ ക്ഷേത്രമാണ് ശ്രീ കാലേശ്വരം .
Content Highlight: The story of a Shiva devotee on the day of MahaShivaratri