മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. നിഗൂഢത നിറച്ചുകൊണ്ടാണ് പോസ്റ്റർ എത്തുന്നത്. അവർഗ്ലാസ് കയ്യിൽ പിടിച്ച് നിൽക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ. മണലിന് പകരം മൊബൈൽ ഫോണും മഞ്ജുവിനേയും സണ്ണി വെയിനേയുമാണ് അതിൽ കാണുന്നത്. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
മലയാളത്തിലെ പ്രമുഖ താരങ്ങളാണ് പോസ്റ്റർ പുറത്തുവിട്ടത്. പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് പോസ്റ്റ്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിലാണ് ചിത്രം.
Content Highlight: The first look motion poster of the horror Malayalam movie Chathurmukham starring Manju Warrier is out.