കഴിഞ്ഞ ദിവസമാണ് ബോളിവുഡിനെ നടുക്കിക്കൊണ്ടുള്ള ആ വാർത്ത പുറത്തു വന്നത്. സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തെന്ന വാർത്ത ഇനിയും ആരാധകർക്കും സിനിമ താരങ്ങൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ചെറുപ്രായത്തില്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങള്‍ എന്തായിരിക്കും? ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബന്ധുക്കള്‍ പറയുമ്ബോള്‍ അന്വേഷണസംഘം എന്തെങ്കിലും തുമ്ബ് കിട്ടാനുള്ള തെരച്ചിലിലാണ്. ആത്മഹത്യാ കുറിപ്പ് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. സുശാന്തിന്റെ മരുന്നും രേഖകളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
സുശാന്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ മാനേജരായിരുന്ന യുവതി ഒരാഴ്ച മുമ്ബ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യഥാര്‍ഥ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമെ പറയാന്‍ സാധിക്കൂ എന്ന് ഡിസിപി അഭിഷേക് ത്രിമുഖെ അറിയിച്ചു.
സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷിക്കണമെന്ന് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. നടന്നത് കൊലപാതകമാണെന്നും, സിബിഐ അന്വേഷണം വേണമെന്നും സംഭവത്തില്‍ അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ മാതൃ സഹോദരന് പറഞ്ഞു.
ഞായറാഴ്ച രാവിലെ എണീറ്റ സുശാന്ത് 10 മണിയോടെ ജ്യൂസ് കഴിക്കുകയും പിന്നീട് റൂമില്‍ കയറി കതകടക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിചാരകന് സുശാന്തിനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇദ്ദേഹം മറ്റുള്ളവരെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ അറിയച്ച ശേഷമാണ് 12.45 ഓടെ വാതില്‍ തകര്‍ക്കുന്നത്. സീലിങ്ങ് ഫാനില്‍ സുശാന്ത് തൂങ്ങി മരിച്ച നിലയിലായാണ് കണ്ടത്.
സുശാന്തിന്റെ സംസ്കാരം ഇന്ന് രാവിലെ പതിനൊന്നരയോടെ മുബൈ ജുഹുവില്‍ നടക്കും. സുശാന്തിന്റെ പിതാവ് അടക്കമുള്ളവര്‍ പട്നയില്‍ നിന്ന് സംസ്കാര ചടങ്ങുകള്‍ക്കായി മുംബൈയില്‍ എത്തും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
ഇപ്പോഴിതാ മാധ്യമങ്ങളോടും പപ്പരാസികളോടും അഭ്യര്‍ഥനയുമായി സുശാന്തിന്റെ ടീം എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഔദ്യോഗികമായി അറിയിക്കുന്നതിനോടൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്ന് കയറരുതെന്ന് ഇവര്‍ അഭ്യര്‍ഥിക്കുന്നു. സുശാന്ത് സിങ് രജ്പുത്ത് നമ്മളോടൊപ്പമില്ല എന്ന വിവരം ദുഃഖത്തോടെ അറിയിക്കുന്നു. നിങ്ങള്‍ ഇതുവരെ ചെയ്തത് പോലെ അദ്ദേഹത്തിന്റെ സിനിമയും ജീവിതവും ആഘോഷമാക്കുകയും ഓര്‍മിക്കുകയും ചെയ്യുക. ഈ ദുഃഖ സമയത്ത് അദ്ദേഹത്തെ സ്വകാര്യതയെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു- താരത്തിന്റെ ടീം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.