Home Silver Screen പത്മജ രാധാകൃഷ്ണൻ അന്തരിച്ചു, നിറഞ്ഞ പുഞ്ചിരി ഇനി ഓർമകളിൽ മാത്രം!

പത്മജ രാധാകൃഷ്ണൻ അന്തരിച്ചു, നിറഞ്ഞ പുഞ്ചിരി ഇനി ഓർമകളിൽ മാത്രം!

Facebook
Twitter
Pinterest
WhatsApp

ഗാന രചയിതാവും പ്രശസ്ത സംഗീതസംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ ഭാര്യയുമായ പത്മജ രാധാകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.

പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവര്‍ ഭര്‍തൃ സഹോദരങ്ങളും പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര്‍. രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവര്‍ മക്കളും ആണ്. പരേതരായ ടി.ടി.നീലകണ്ഠൻ നായർ – എം.പി.അമ്മുക്കുട്ടിയമ്മ എന്നിവരുടെ മകളാണ്. 1970 കളിൽ വഴുതയ്ക്കാട് വിമൻസ് കോളജിൽ വിദ്യാർഥികളായിരിക്കെ ‘ടാലന്റഡ് ട്വിന്സ്’ എന്ന പേരിൽ സർവകലാശാല കലോത്സവങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഇരട്ടസഹോദരികളായ പത്മജയും ഗിരിജയും. കഥകളെഴുതി സാഹിത്യലോകത്താണ് ഗിരിജ ശ്രദ്ധ നേടിയത്. ഇരുവരും നൃത്തവേദികളിലും ചിത്രരചനയിലും ഏറെ മികവുകാട്ടി. 2018 ൽ ഗുരുഗോപിനാഥിന്റെ നൂറ്റിയൊൻപതാം ജന്മദിനാഘോഷത്തിൽ ഇരുവരും നൃത്തവേദിയിൽ ഒരുമിച്ചെത്തിയിരുന്നു. കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന മോഹമായ ഗീതോപദേശത്തിലെ കൃഷ്ണന്റെയും അർജുനന്റെയും വേഷത്തിൽ ഇരുവരും ഇതിനായി ചിലങ്കയണിയുകയും ചെയ്തു.

റിട്ട.എൻജിനീയർ ഇ.രവീന്ദ്രനാഥിന്റെ ഭാര്യയായിരുന്ന സഹോദരി ഗിരിജ രവീന്ദ്രനാഥൻ ഇക്കഴിഞ്ഞ ഡിസംബറിൽ ഡെങ്കിപ്പനിയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്. മറ്റു സഹോദരങ്ങൾ: പരേതയായ രാജലക്ഷ്മി, പരേതനായ എം.പി.ചന്ദ്രശേഖരൻ(റിട്ട.പ്രിൻസിപ്പൽ, റീജിയനൽ എൻജിനീയറിങ് കോളജ്, കോഴിക്കോട്), ഡോ.എം.പി.ദിവാകരൻ(ഫിസിഷ്യൻ), എം.പി.മുരളീധരൻ(റിട്ട. ജിയോളജിസ്റ്റ്). സോഷ്യല്‍ മീഡിയകളില്‍ നിറസാനിദ്ധ്യമായിരുന്നു പത്മജ. മക്കള്‍ ദുബായില്‍ നിന്നും എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കുക. 2010 ജൂലൈ രണ്ടിനാണ് എംജി രാധാകൃഷ്ണന്‍ അന്തരിച്ചത്.

  • Tags
  • Pathmaja Radhakrishnan
  • Pathmaja Radhakrishnan Passed Away
Facebook
Twitter
Pinterest
WhatsApp

Most Popular

തനിക്ക് ഇഷ്ട്ടപെട്ട ഇന്ദ്രജിത് ചിത്രങ്ങൾ ഇതൊക്കെ, തുറന്നു പറഞ്ഞു ചാക്കോച്ചനും നൈല ഉഷയും!

തന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലെഫ്റ്റ് റൈറ്റ് ലെഫ്റ് പുറത്തിറങ്ങിട്ട് ഏഴ് വർഷമായി എന്ന് ഇന്ദ്രജിത്ത് അടുത്തിടെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് മുരളി...

അശ്വിൻ കുമാറിനെ അഭിനന്ദിച്ചു കമൽ ഹാസൻ, കാരണം ഇത്!

നടൻ അശ്വിൻ കുമാർ ക്ലൗഡ് ഒൻപതിലാണെന്ന് തോന്നുന്നു. ട്രെഡ് മില്ലിൽ ഓടുന്ന നടൻ കമൽ ഹാസനെ അനുകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത വീഡിയോ ഇപ്പോൾ വൈറലാകുന്നു. കുഞ്ചാക്കോ ബോബൻ, അജു വർഗീസ് എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ...

എനിക്ക് ലഭിച്ച പ്രശസ്തിക്കും അംഗീകാരത്തിനും ഞാൻ കണ്ണനോട് കടപ്പെട്ടിരിക്കുന്നു: ഭാരതിരാജ

മുതിർന്ന ഛായാഗ്രാഹകൻ ബി കണ്ണന്റെ നിര്യാണത്തെ തുടർന്ന് കോളിവുഡിലെ മാനസികാവസ്ഥ ഇന്ന് ശോചനീയമാണ്. ഇതിഹാസ സംവിധായകൻ എ ഭീംസിങ്ങിന്റെ (പസമാലാർ പ്രശസ്തിയുടെ) മകനും പ്രശസ്‌ത എഡിറ്റർ ബി ലെനിന്റെ സഹോദരനുമായ കണ്ണൻ സംവിധായകൻ ഭാരതിരാജയുമായുള്ള...

‘സുശാന്തിന്റെ മരണത്തിൽ ദുരൂഹത’, ആരോപണവുമായി കുടുംബം!

കഴിഞ്ഞ ദിവസമാണ് ബോളിവുഡിനെ നടുക്കിക്കൊണ്ടുള്ള ആ വാർത്ത പുറത്തു വന്നത്. സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തെന്ന വാർത്ത ഇനിയും ആരാധകർക്കും സിനിമ താരങ്ങൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.  ചെറുപ്രായത്തില്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങള്‍...