Home Silver Screen കാവലിൽ മാസായി സുരേഷ് ഗോപി..

കാവലിൽ മാസായി സുരേഷ് ഗോപി..

Facebook
Twitter
Pinterest
WhatsApp

കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക് ഡൗൺ പ്രഖ്യാപനവുമൊക്കെയായി നിരവധി പേരാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി സ്വന്തം വീട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നത്. ഈ അവസരത്തിൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ വേണ്ട സഹായം ഒരുക്കുകയാണ് നടനും എം പി യുമായ സുരേഷ് ഗോപി. നിരവധിപേരെയാണ് തന്റെ അവസരോചിതമായ ഇടപെടൽ മൂലം താരത്തിന് ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. ഇവരിൽ പലരും സോഷ്യൽ മീഡിയയിലൂടെ താരത്തിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇത്തരത്തിൽ സഹായം ലഭിച്ച ഒരു യുവാവിന്റെ കുറിപ്പ് ആണ് ചർച്ചാവിഷയം.

അമേരിക്കയിൽ കുടുങ്ങി പോയ കുടുംബത്തിനെ നാട്ടിൽ എത്തിക്കാൻ താരം നടത്തിയ ഇടപെടലാണ് ഇപ്പോൾ പുറത്തു വന്നത്. അമേരിക്കന്‍ പാസ്പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് വരാന്‍ വിസ ലഭിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് എംപി സഹായം എത്തിച്ചത്. ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയാണ് യാത്ര സാധ്യമാക്കിയത്. ജിന്‍സി ജോയ് എന്ന യുവതിക്കും കുടുംബത്തിനുമാണ് സഹായം നല്‍കിയത്. അമേരിക്കന്‍ മലയാളിയായ റോയ് മാത്യുവാണ് ഫേയ്സ്ബുക്കിലൂടെ സുരേഷ് ​ഗോപി നടത്തിയ ഇടപെടലിനെക്കുറിച്ച്‌ പറഞ്ഞത്.

കുറിപ്പ് വായിക്കാം

കാലിഫോര്‍ണിയയിലെ ലോസാഞ്ചല്‍സില്‍, സ്റ്റുഡന്റ് വിസയില്‍ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍ ജീവിതം ദുരിതപൂര്‍ണ്ണമായപ്പോള്‍, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.

അമേരിക്കയില്‍ ജനിച്ച, അമേരിക്കന്‍ പാസ്സ്പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി ‌വന്നപ്പോള്‍, ഇന്ത്യന്‍ ഹോം മിനിസ്റ്റര്‍ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നില്‍ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും സഹായഹസ്തവുമായി നയിക്കുവാന്‍ ജഗദീശ്വരന്‍ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

  • Tags
  • Suresh Gopi
Facebook
Twitter
Pinterest
WhatsApp
Previous articleധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു എം.ടൗൺ താരങ്ങൾ!
Next article49 ആം മരണവാർഷികത്തിൽ സത്യനെ അനുസ്മരിച്ചു മുരളിഗോപി !

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...