Home Silver Screen 49 ആം മരണവാർഷികത്തിൽ സത്യനെ അനുസ്മരിച്ചു മുരളിഗോപി !

49 ആം മരണവാർഷികത്തിൽ സത്യനെ അനുസ്മരിച്ചു മുരളിഗോപി !

Facebook
Twitter
Pinterest
WhatsApp

ലോക്ക് ഡൌൺ ആയത്തോടുകൂടി സിനിമ താരങ്ങൾ എല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തങ്ങളുടെ ഓർമ്മകൾ അയവിറക്കുയാണ്. പല താരങ്ങളും തങ്ങളുടെ പഴയ ചിത്രങ്ങളും അനുഭവങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുകയാണ്. ഇത്തരത്തിൽ തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മുരളി ഗോപിയും എത്തിയിരുന്നു.

Sathyan

സത്യന്റെ 49 ആം ചരമവാർഷികം ആയ ഇന്നലെ ആയിരുന്നു സത്യന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ തനിക്ക് പ്രിയപ്പെട്ട ഒരു രംഗം മുരളി ഗോപി സത്യനെ അനുസ്മരിച്ചുകൊണ്ട് ആരാധകരുമായി പങ്കുവെച്ചത്. ഒരുകാലത്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമായിരുന്നു സത്യൻ. നിരവധി നല്ല ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ചിട്ടാണ് താരം യാത്രയായത്. ഇന്നും സത്യന്റെ സ്ഥാനത്തേക്ക് എത്താൻ മലയാള സിനിമ ലോകത്തിൽ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നത് എടുത്ത് പറയണ്ട ഒരു ഘടകം തന്നെയാണ്. 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ സത്യന്റെ അവസാന ചിത്രം കൂടി ആയിരുന്നു.

On the 49th death anniversary of the legendary Sathyan, here's sharing one of my favourite scenes of his, from the film “Anubhavangal Paalichchakal”. Greatness is, indeed, timeless.🙏🏽

Gepostet von Murali Gopy am Montag, 15. Juni 2020

തകഴി ശിവശങ്കരപിള്ളയുടെ നോവൽ ആണ് കെ.എസ് സേതുമാധവന്റെ സംവിധാനത്തിലൂടെ സിനിമയായി മാറിയത്. പ്രേം നസിർ, ഷീല, അടൂർ ഭാസി, കെ.പി.എ.സി ലളിത തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിരുന്നു. സത്യൻ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. തോപ്പിൽ ഭാസി ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ദേവരാജൻ മാഷ് സംഗീതം ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവുംലഭിച്ചിരുന്നു. കൂടാതെ ഇന്നത്തെ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആയ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചതും അനുഭവങ്ങൾ പാളിച്ചകളിലൂടെ ആണ്.

  • Tags
  • Murali Gopy
  • Sathyan
Facebook
Twitter
Pinterest
WhatsApp

Most Popular

ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവസാന 17 പതിപ്പുകളിൽ നിന്ന് 125 സിനിമകൾ പ്രദർശിപ്പിക്കുന്നു!

ഈ വർഷത്തെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളെപ്പോലെ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ് (ഇഫ്ഫ്ല), കോവിഡ് -19 പാൻഡെമിക് കാരണം നടക്കാൻ കഴിഞ്ഞില്ല, ഇത് പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള നൂതന മാർഗങ്ങൾ കണ്ടെത്താൻ...

ഗുലാബോ-സീതാബോയ്ക്ക് ശേഷം, ഈ അഞ്ച് ചിത്രങ്ങൾ കൂടി നേരിട്ട് OTT ൽ റിലീസ് ചെയ്യാൻ എത്തുന്നു!

ഗുലാബോ സീതാബോയ്ക്കും ശകുന്തള ദേവിക്കും ശേഷം അഞ്ചു ചിത്രങ്ങൾ കൂടി OTT റിലീസിന് ഒരുങ്ങുന്നു. ചിത്രങ്ങൾ ഉടൻ തന്നെ ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ  അറിയിച്ചു. കൊറോണ ഭീതിയെ തുടർന്ന് കുറഞ്ഞത്...

49 ആം മരണവാർഷികത്തിൽ സത്യനെ അനുസ്മരിച്ചു മുരളിഗോപി !

ലോക്ക് ഡൌൺ ആയത്തോടുകൂടി സിനിമ താരങ്ങൾ എല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തങ്ങളുടെ ഓർമ്മകൾ അയവിറക്കുയാണ്. പല താരങ്ങളും തങ്ങളുടെ പഴയ ചിത്രങ്ങളും അനുഭവങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുകയാണ്....

കാവലിൽ മാസായി സുരേഷ് ഗോപി..

കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക് ഡൗൺ പ്രഖ്യാപനവുമൊക്കെയായി നിരവധി പേരാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി സ്വന്തം വീട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നത്. ഈ അവസരത്തിൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ...