കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക് ഡൗൺ പ്രഖ്യാപനവുമൊക്കെയായി നിരവധി പേരാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി സ്വന്തം വീട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നത്. ഈ അവസരത്തിൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ വേണ്ട സഹായം ഒരുക്കുകയാണ് നടനും എം പി യുമായ സുരേഷ് ഗോപി. നിരവധിപേരെയാണ് തന്റെ അവസരോചിതമായ ഇടപെടൽ മൂലം താരത്തിന് ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. ഇവരിൽ പലരും സോഷ്യൽ മീഡിയയിലൂടെ താരത്തിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇത്തരത്തിൽ സഹായം ലഭിച്ച ഒരു യുവാവിന്റെ കുറിപ്പ് ആണ് ചർച്ചാവിഷയം.
അമേരിക്കയിൽ കുടുങ്ങി പോയ കുടുംബത്തിനെ നാട്ടിൽ എത്തിക്കാൻ താരം നടത്തിയ ഇടപെടലാണ് ഇപ്പോൾ പുറത്തു വന്നത്. അമേരിക്കന്‍ പാസ്പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് വരാന്‍ വിസ ലഭിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് എംപി സഹായം എത്തിച്ചത്. ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയാണ് യാത്ര സാധ്യമാക്കിയത്. ജിന്‍സി ജോയ് എന്ന യുവതിക്കും കുടുംബത്തിനുമാണ് സഹായം നല്‍കിയത്. അമേരിക്കന്‍ മലയാളിയായ റോയ് മാത്യുവാണ് ഫേയ്സ്ബുക്കിലൂടെ സുരേഷ് ഗോപി നടത്തിയ ഇടപെടലിനെക്കുറിച്ച് പറഞ്ഞത്.
കുറിപ്പ് വായിക്കാം
കാലിഫോര്‍ണിയയിലെ ലോസാഞ്ചല്‍സില്‍, സ്റ്റുഡന്റ് വിസയില്‍ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍ ജീവിതം ദുരിതപൂര്‍ണ്ണമായപ്പോള്‍, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.
അമേരിക്കയില്‍ ജനിച്ച, അമേരിക്കന്‍ പാസ്സ്പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി വന്നപ്പോള്‍, ഇന്ത്യന്‍ ഹോം മിനിസ്റ്റര്‍ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നില്‍ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും സഹായഹസ്തവുമായി നയിക്കുവാന്‍ ജഗദീശ്വരന് ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.