ശ്വസന സംബന്ധിയായ അസുഖത്തെ തുടർന്ന് ജൂൺ 20 മുതൽ സരോജ് ഖാൻ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ബാന്ദ്രയിലെ ഗുരു നാനാക് ആശുപത്രിയിലായിരുന്നു സരോജ് ഖാനെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ ഇരിക്കേ സരോജ് ഖാനെ കൊറോണ പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണ്.
കഴിഞ്ഞ 40 വർഷമായി സരോജ ബോളിവുഡ് നൃത്ത സംവിധാനത്തിൽ സജീവമാണ്. ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് സരോജ് ഖാൻ ചുവടുകൾ ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാൻ മൂന്ന് തവണ ദേശീയ പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.
ഹവാ ഹവായി (മിസ്റ്റർ ഇന്ത്യ), ഏക് ദോ തീൻ (തേസാബ്), ധക് ധക് കർനേ(ബേട്ടാ), ഡോലാ രേ (ദേവദാസ്), തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്കായി നൃത്തം സംവിധാനം ചെയ്തത് സരോജ് ഖാനായിരുന്നു.
1948 ൽ ജനിച്ച സരോജ് ഖാൻ മൂന്നാം വയസ്സിൽ ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് നൃത്ത സംവിധാനത്തിലേക്ക് തിരിഞ്ഞു. നാല് പതിറ്റാണ്ടോളം ഈ മേഖലയിൽ സജീവമായിരുന്നു സരോജ് ഖാൻ.
മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ സരോജ് ഖാൻ രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടൊരുക്കിയിട്ടുണ്ട്.
ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയ നായികമാരുടെ മനോഹര നൃത്തരംഗങ്ങളിൽ പലതും ഒരുക്കിയത് സരോജ് ഖാനാണ്. മിസ്റ്റർ ഇന്ത്യ (1987), നാഗിന(1986), തേസാബ്(1988), തനേദാർ(1990), എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ചുവടൊരുക്കിയത് സരോജ് ഖാനാണ്.
2018 ൽ പുറത്തിറങ്ങിയ കലങ്ക് എന്ന ചിത്രത്തിലും മാധുരി ദീക്ഷിത്തിനായി സരോജ് ഖാൻ നൃത്ത സംവിധാനം ചെയ്തു. മാധുരി ദീക്ഷിത്തും ശ്രീദേവിയും ഗംഭീരമാക്കിയ ഹവാ ഹാവായി, ചാന്ദിനീ, തമാ തമ്മാ, ഏക് ദോ തീൻ, ധക് ധക് കർനേ ലഗാ തുടങ്ങിയ ഗാനങ്ങളുടെ ചുവടുകൾ സരോജ് ഖാന്റെ സംഭാവനയാണ്.
ബി സോഹൻലാലാണ് സരോജ് ഖാന്റെ ഭർത്താവ്. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവർ മക്കളാണ്.