സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യന്റെ നന്മകളെ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ലോകത്തിൽ തന്നെ കോവിഡ് കാലം ദുരിതപൂർണ്ണമായി തുടരുമ്പോൾ കേരളത്തിലെ സർക്കാരോ പ്രതിപക്ഷ സംഘടനയോ തിരിഞ്ഞു നോക്കാതെ ഇരുന്ന വയനാട്ടിലെ ആദിവാസി കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി, ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ടിവിയോ, ഫോണോ മറ്റു പഠനോപകരണങ്ങളോ ഇല്ലാത്ത ആദിവാസി കുടിലുകളിലെ കുട്ടികൾക്ക് ടെലിവിഷൻ സെറ്റ് വാങ്ങി നൽകി, പുസ്തകങ്ങളും പേന, പെൻസിൽ തുടങ്ങിയ എത്തിച്ചു നൽകി. ആ കുട്ടികളുടെ മാതാപിതാക്കൾക്ക് ജീവനോപാധികൾ എത്തിച്ചു നൽകുന്നതിലും സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യന്റെ നന്മയും സ്നേഹവും പ്രകടമായി. സ്ത്രീകളുടെ ഓരോ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ട് അവർക്കു ഒരു വരുമാന മാർഗം കണ്ടെത്തുന്നതിന് വേണ്ടി, അവരുടെ ഉന്നമനത്തിനു വേണ്ടി തയ്യൽ മെഷീനുകളും, തുന്നലിനാവശ്യമായ മറ്റു സാധന സാമഗ്രികളും, എന്തിനേറെ തയ്ക്കുന്നതിനാവശ്യമായ തുണികളടക്കം എത്തിച്ചു കൊടുത്തു ഈ വലിയ മനുഷ്യൻ. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റു ചില വീടുകളിലേക്ക് സന്തോഷിന്റെ കാരുണ്യം ഒഴുകിയെത്തിയത് ആടുമാടുകളുടെയും , പശുക്കളുടെയും രൂപത്തിലാണ്.
ഇവിടം കൊണ്ടും തീർന്നില്ല അദ്ദേഹത്തിന്റെ നന്മ. ഇപ്പോള്‍ വയനാട് ജില്ലകളിൽ തീർത്തും നിർദ്ധനരായ കുടുംബങ്ങൾക്ക് ജീവിക്കുവാനായി കട പണിഞ്ഞു നൽകിയും മാതൃകയായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
മലയാളം സിനിമ ഇദ്ദേഹത്തെ മാതൃക ആകണ്ടതാണ്.
Content Highlight: Santhosh pandit helped Wayanad people