അന്തരിച്ച സച്ചിയെ കുറിച്ചുള്ള എഡിറ്റർ സാഗർ ദാസിന്റെ ഓർമ്മ കുറിപ്പാണു കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രെയിൻ ട്യൂമറിനുള്ള ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ ചികിത്സയിൽ കിടക്കുമ്പോൾ സച്ചി കാണാൻ എത്തിയ അനുഭവം ആണ് സാഗർ പങ്കുവെച്ചിട്ടുള്ളത്. അവിടെ വെച്ച് അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകൾ ആണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്ന് സാഗർ വ്യക്തമാക്കുന്നു.
സാഗറിന്റെ കുറിപ്പ് ഇങ്ങനെ
ഒരു ചെറിയ വലിയ ഓർമ (സത്യം )..
Brain Tumor ന്റെ operation കഴിഞ്ഞ ഞാൻ Lissie Hospitalil room number 1025 ൽ കിടക്കുന്ന സമയം. ഫോൺ ആയിരുന്നു ആ സമയത് എന്റെ ആത്മ സുഹൃത്. അതും കുറച്ച നേരം മാത്രം. അപ്പോഴാണ് വില്ലന്റെ entry time. ഒരു പനി. ലിസിയിലെ എല്ലാ ഡിപ്പാർട്മെന്റിലെയും സ്പെഷ്യലിസ്റ്റുകൾ വന്നു നോക്കിയിട്ടും പനിയുടെ കാരണം മനസ്സിലാകുന്നില്ല. പനി അങ്ങനെ കൊടികുത്തി വാഴുന്നു. അഡ്മിറ്റ് ആയിട്ട് ഒന്നര മാസം ആകുന്നു. പനി മാറുന്നില്ല. പനി മാറാതെ എന്നെ discharge ചെയ്യാനും സമ്മതിക്കില്ല.
പനിയുടെ കാരണം കണ്ടുപിടിക്കാനും കഴിയുന്നില്ല. ജീവനോടെ room number 1025 ന്റെ പുറത്തുപോകാമെന്നുള്ള എന്റെ പ്രതീക്ഷ അസ്തമിച്ചുതുടങ്ങി. ദിവസവും 11000 രൂപയുടെ ആന്റിബിയോട്ടിക്സ് കുത്തിവെക്കുവാൻ തുടങ്ങി. തിയേറ്റർ വിട്ടുപോകാൻ മടിയുള്ള സൂപ്പർഹിറ്റ് പടങ്ങളെപോലെ പനി തകർത്തു ഓടുന്നു. അറിഞ്ഞും കേട്ടും ഹോസ്പിറ്റലിൽ വരുന്നവർക്ക് എന്നെ കാണാനുള്ള അനുവാദം പോലും ഇല്ലായിരുന്നു. Infection ആയാൽ എന്റെ അവസ്ഥ critical condition ലേക്ക് നീങ്ങുമെന്നതിനാൽ വരുന്നവരെല്ലാം റൂമിനു വെളിയിൽ നിൽക്കുന്ന എന്റെ സുഹൃത്തുക്കളോടും അച്ഛനോടും അമ്മയോടും കാര്യങ്ങൾ തിരക്കി മടങ്ങി പോവുകയായിരുന്നു പതിവ്. അതിനുള്ള സാഹചര്യമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ അയാളും ഒരുദിവസം ഇതറിഞ്ഞു.
“വരണ്ട, വന്നിട്ട് കാര്യമില്ല” എന്ന് എല്ലാവരോടും പറയാറുള്ള സ്ഥിരം പല്ലവി ഞാൻ ആവർത്തിച്ചു. പക്ഷെ അയാൾ വന്നു. Lourdes Hospitalലെ ഏതോ ഒരു room number 1025 മുമ്പിൽനിന്നു എന്നെ വിളിച്ചു. ഹോസ്പിറ്റൽ മാറിപ്പോയെന്നു അപ്പൊഴാന്ന് അയാൾക്ക് മനസിലായത്. അവിടെനിന്നു അയാൾ അപ്പൊത്തന്നെ ലിസിയിലേക്ക് പോന്നു. അയാൾ ആരാണെന്നും എന്താണെന്നും അറിഞ്ഞപ്പോൾ doctors അയാൾക്ക് എന്നെ കാണാനുള്ള അനുവാദം കൊടുത്തു. അയാളെപ്പോലൊരു വ്യക്തിക്ക് എന്നെ ഒരുകാരണവശാലും വന്നു കാണേണ്ട ആവശ്യവും ഇല്ല. protocol അനുസരിച്ചു അയാളേക്കാൾ 100 പടി താഴെയാണ് ഞാൻ.
വന്നുകഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഏതോ അമ്പലത്തിൽനിന്നും എന്റെപേരിൽ എന്തോ പൂജ ഒക്കെ കഴിച്ചു ആ പ്രസാദവും കൊണ്ടാണ് വന്നിരിക്കുന്നത്. ജപിച്ചു കെട്ടിയ ചരടുകൾക്കും ഏലസ്സിനും ഒക്കെ സ്ഥാനം 1025 നു പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ആ പ്രസാദം കഴിക്കാൻ എന്നെ ഡോക്ടർമാർ അനുവദിച്ചില്ല. ഒരു സംവിധായകനും spot editor ഉം തമ്മിലുള്ള ബംന്ധമായിരുന്നില്ല അയാൾക്ക് എന്നോടും എനിക്ക് തിരിച്ചും.
20 മിനിട്ടോളം നീണ്ടുനിന്ന സംസാരത്തിനൊടുവിൽ അയാൾ എന്നോട് ഒരു വാക്കു പറഞ്ഞു. ജീവനോടെതന്നെ 1025’നോട് ടാറ്റ പറഞ്ഞ് ഇറങ്ങണം എന്ന് എന്നെ തോന്നിപ്പിച്ച, ജീവിതം ഇവിടെ തീരാനുള്ളതല്ല എന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനും മാത്രം കാമ്പുള്ള അയാളുടെ ആ വാക്ക്. അയാളുടെ ആ വാക്കിനു ഇന്ന് എന്റെ ജീവന്റെ വിലയുണ്ട്. എന്റെ അച്ഛനോ അമ്മക്കോ മറ്റാർക്കും അറിയാത്ത സത്യം…
അയാൾ സച്ചിയേട്ടൻ.
ഒരു ചെറിയ വലിയ ഓർമ (സത്യം )..Brain Tumor ന്റെ operation കഴിഞ്ഞ ഞാൻ Lissie Hospitalil room number 1025 ൽ കിടക്കുന്ന…
Gepostet von Sagar Dass am Samstag, 20. Juni 2020