നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ സംവിധായകൻ ആണ് രാം ഗോപാൽ വർമ്മ. ദിവസങ്ങൾക്ക് മുന്പാണ് രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ക്ലൈമാക്സ് എന്ന ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന് നിരൂപകരിൽ നിന്നും മോശം അഭിപ്രായം ആണ് ലഭിച്ചതെങ്കിലും തനിക്ക് ആ ചിത്രം വഴി കോടികൾ നേടാൻ കഴിഞ്ഞെന്നാണ് ഇപ്പോൾ രാം ഗോപാല വർമ്മ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ അടുത്ത ചിത്രവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ രാം ഗോപാല വർമ്മ. ക്ളൈമാക്സില്‍ പ്രധാന വേഷമവതരിപ്പിച്ച അമേരിക്കന്‍ പോണ്‍ താരം മിയ മല്‍ക്കോവ തന്നെയാണ് പുതിയ ചിത്രമായ നഗ്നത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ കാണാന്‍ ഒരാള്‍ക്ക് 100 രൂപ എന്ന നിരക്ക് നിശ്ചയിച്ച ക്ലൈമാക്സ് ഇതിനകം മൂന്ന് കോടി രൂപ നേടിത്തന്നുവെന്നാണ് രാംഗോപാല്‍ വര്‍മ്മ പറയുന്നത്. ഇതോടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഉള്ള റിലീസുകളും വാണിജ്യപരമായി വിജയം കൈവരിക്കുമെന്നു തെളിഞ്ഞിരിക്കുകയാണ്.