Home Silver Screen ഏച്ചൂസ് മീ, 65 ആം പിറന്നാളിന്റെ നിറവിൽ ജഗദീഷ്, ആശംസകളോടെ സിനിമ ലോകം!

ഏച്ചൂസ് മീ, 65 ആം പിറന്നാളിന്റെ നിറവിൽ ജഗദീഷ്, ആശംസകളോടെ സിനിമ ലോകം!

Facebook
Twitter
Pinterest
WhatsApp

കഴിഞ്ഞ ദിവസം, അതായത് ജൂൺ 12 നു ആണ് ജഗദീഷ് തന്റെ 65 ആം ജന്മദിനം ആഘോഷിച്ചത്. വർഷങ്ങളായി മലയാളി സിനിമ പ്രേമികളെ പൊട്ടിക്കരയിപ്പിച്ചും കുടുകുടാ ചിരിപ്പിച്ചും താരം മുന്നേറുകയാണ്. 90 കളിലെ മലയാളസിനിമയിലെ ആണിക്കല്ലുകളിലൊരാളായിരുന്നു താരം.

നായകനായും ഹാസ്യനടനായും സഹനടനായുമൊക്കെ തിളങ്ങിയ ജ​ഗദീഷ് 90 കളിലെ മലയാളസിനിമയിലെ ആണിക്കല്ലുകളിലൊരാളായിരുന്നു. ജ​ഗദീഷ്, മുകേഷ്, സിദ്ദീഖ് സിനിമകളും അവയിലെ സ്വാഭാവികകോമഡി രം​ഗങ്ങളുമല്ലാം ഇന്നും മലയാളി മനസില്‍ നിറഞ്ഞു നില്‍പുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പതിവായി സഹനടനായി ജ​ഗദീഷ് പ്രത്യക്ഷപ്പെടണം എന്നത് നിര്‍മാതാക്കളുടെയും സംവിധായകരുടെയും മുന്നിലെ പ്രധാന വാണിജ്യചേരുവയായി നിന്ന കാലഘട്ടം കൂടിയായിരുന്നു അത്.

നായകനായും ഹിറ്റുകളടക്കം സൃഷ്ടിച്ച നിരവധി സിനിമകള്‍ അദ്ദേ​ഹത്തിന്റെ കരിയറിലുണ്ട്. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കോളേജ് അധ്യാപകന്‍ ആയിരിക്കെയാണ് ജഗദീഷ് സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങളില്‍ തുടങ്ങി, ഒരു കാലഘട്ടത്തില്‍ മലയാളത്തിെലെ എന്റര്‍ടെയ്നര്‍ ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി.

ജ​ഗദീഷ് എന്ന അഭിനേതാവിനെ എല്ലാവര്‍ക്കും സുപരിചിതനാണെങ്കിലും മലയാളത്തിലെ ഒരു എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം എന്നത് പലരും അധികമൊന്നും ചര്‍ച്ച ചെയ്യാത്ത കാര്യമാണ്. അദ്ദേഹം തിരക്കഥയൊരുക്കുകയോ കഥയെഴുതുകയോ ചെയ്ത ചിത്രങ്ങള്‍ പലതും സൂപ്പര്‍ ഹിറ്റുകളാണെന്നത് അറിയുമ്ബോള്‍ തീര്‍ച്ചയായും അത്ഭുതം തോന്നിയേക്കാം. ആരോടും പരിഭവം കാണിക്കാത്ത ആരോടും പരദൂഷണം പറയാത്ത സെറ്റില്‍ എന്ത് ഫുഡ് വിളമ്പിയാലും കുറ്റം പറയാതെ കഴിക്കുന്ന ജഗദീഷ് മലയാള സിനിമയിലെ വരാനിരിക്കുന്ന തലമുറയ്ക്ക് തീര്‍ച്ചയായും വഴികാട്ടിയാക്കാവുന്ന പ്രമുഖ താരങ്ങളില്‍ ഒരാളാണ്. മദ്യപാനമോ പുകവലി ശീലമോയില്ലാത്ത ജഗദീഷ് തന്റെ വ്യക്തിത്വം കൊണ്ട് ആര്‍ക്കും സമ്മാനിക്കാന്‍ കഴിയാത്ത ഒരു ഏട് സിനിമാ ലോകത്ത് വരച്ചിടുന്നു, നാല്‍പ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ച ജഗദീഷ് പിന്നീടു ടിപ്പിക്കല്‍ കഥാപാത്രങ്ങളിലേക്ക് തളയ്ക്കപ്പെടുകയായിരുന്നു, തനിക്ക് നായകനാകാന്‍ കിട്ടിയ അവസരങ്ങളെല്ലാം സിനിമയില്‍ നിന്ന് കിട്ടിയ ബോണസായി മാത്രമേ കണക്കാക്കുന്നുവെന്നും, ഇവിടുത്തെ ഒരു ക്ലിക്കുകളും തന്നെ ഒഴിവാക്കിയതായി തോന്നാറില്ലെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

ഈ കാലയളവുകൾ കൊണ്ട് നിരവധി മേഖലകളിൽ തന്റെ സാനിദ്യം അറിയിച്ച താരം ഇത് വരെ സംവിധാനത്തിലേക്ക് കാലെടുത്തു വെച്ചിട്ടില്ല. എന്നാൽ താരം ഉടൻ തന്നെ സംവിധാന രംഗത്തേക്കും കടക്കുന്നത് കാണാൻ ആകാംഷയോടെ ഇരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകരും.

  • Tags
  • Jagathesh
  • Jagathesh Birthday
Facebook
Twitter
Pinterest
WhatsApp

Most Popular

പടവെട്ടി തന്നെ പടവെട്ട് വരും …..സണ്ണി വെയ്ൻ

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ പടവെട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സണ്ണി വെയ്ൻ. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'പടവെട്ട്' എന്നാണ്. നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ഒരു നാടകത്തിന്റെ...

“കരണ്ട്”തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!! തനിക് ലഭിച്ച കറന്റ് ബിൽ വെളിപ്പെടുത്തി അനീഷ് ഉപാസന!

കറന്റ് ബില്ലിന്റെ ചിത്രങ്ങൾ പങ്കുവെച്ചു നിരവധി താരങ്ങൾ മുന്പും എത്തിയിട്ടുണ്ട്. എന്നാൽ തന്റെ കറന്റ് ബിൽ യെത്രയായെന്നു ഇത്തവണ പറഞ്ഞിരിക്കുന്നത് അനീഷ് ഉപാസന ആണ്. തന്റെ വീട്ടിൽ വന്ന കറന്റ് ബില്ലിന്റെ ചിത്രത്തിനൊപ്പം...

ഏച്ചൂസ് മീ, 65 ആം പിറന്നാളിന്റെ നിറവിൽ ജഗദീഷ്, ആശംസകളോടെ സിനിമ ലോകം!

കഴിഞ്ഞ ദിവസം, അതായത് ജൂൺ 12 നു ആണ് ജഗദീഷ് തന്റെ 65 ആം ജന്മദിനം ആഘോഷിച്ചത്. വർഷങ്ങളായി മലയാളി സിനിമ പ്രേമികളെ പൊട്ടിക്കരയിപ്പിച്ചും കുടുകുടാ ചിരിപ്പിച്ചും താരം മുന്നേറുകയാണ്. 90 കളിലെ മലയാളസിനിമയിലെ...

മാരാനല്ലൂർ ദാസ്, മലയാള താരങ്ങളുടെ ബോഡി ഗാഡ് അന്തരിച്ചു!

മലയാളത്തിൽ ആദ്യമായി സെക്യൂരിറ്റി സംഗം എന്ന ആശയത്തിന് തുടക്കമിട്ട താരങ്ങളുടെ ബോഡി ഗാഡ് ആയ മാരാനല്ലൂർ ദാസ് അന്തരിച്ചു. സൂപ്പർ താരങ്ങളുടെയെല്ലാം കരുതായിരുന്നു ദാസ്. താരത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സലിം...