Home Silver Screen മാരാനല്ലൂർ ദാസ്, മലയാള താരങ്ങളുടെ ബോഡി ഗാഡ് അന്തരിച്ചു!

മാരാനല്ലൂർ ദാസ്, മലയാള താരങ്ങളുടെ ബോഡി ഗാഡ് അന്തരിച്ചു!

Facebook
Twitter
Pinterest
WhatsApp

മലയാളത്തിൽ ആദ്യമായി സെക്യൂരിറ്റി സംഗം എന്ന ആശയത്തിന് തുടക്കമിട്ട താരങ്ങളുടെ ബോഡി ഗാഡ് ആയ മാരാനല്ലൂർ ദാസ് അന്തരിച്ചു. സൂപ്പർ താരങ്ങളുടെയെല്ലാം കരുതായിരുന്നു ദാസ്. താരത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സലിം കുമാർ തുടങ്ങിയ വൻ താര നിരയാണ് അനുശോചനം രേഖപ്പെടുത്തിയത്. സിനിമാ ലൊക്കേഷനുകള്‍ കൂടാതെ അവാര്‍ഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസ് നിര്‍വ്വഹിച്ചിരുന്നു.

Maaranalloor Das

മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, സൂര്യ എന്നിവരുടെ സിനിമാ സെറ്റുകളിലും ചാനൽ ഷോകളിലും അടക്കം ദാസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ആറടി മൂന്നിഞ്ച് പൊക്കമുള്ള ദാസ് ആദ്യം സിനിമാ സെറ്റുകളിൽ ചെറിയ ജോലികൾ ചെയ്തുകൂടി. പിന്നീട് അദ്ദേഹം ഗൾഫിൽ പോയി. എന്നാൽ തന്റെ ലോകം സിനിമയാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. ‘ശ്രദ്ധ’ എന്ന സിനിമയിലൂടെയാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കി തുടക്കമിട്ടു. മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ഇതാണ് തന്റെ ജോലിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 25 വർഷം െതന്നിന്ത്യൻ സിനിമയുടെ കരുത്തായി അദ്ദേഹം മാറി.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ടുള്ള സലിം കുമാറിന്റെ കുറുപ്പ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകുകയാണ്. കുറുപ്പ് ഇങ്ങനെ,

സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങള്‍ കാണുന്ന സിനിമകളില്‍ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാള്‍, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ്
, വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് “താണ്ടവം” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ദാസിനെ ആദ്യമായി കാണുന്നത്‌ഒരു ആറ് ആറര അടി പൊക്കക്കാരന്‍ , ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാന്‍ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്, അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദം ആയി മാറുകയായിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ഒരു ലോക്കേഷനില്‍ സെക്യൂരിറ്റി ഡ്രെസ്സില്‍ ദാസിനെ കണ്ടപ്പോളാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്, മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച്‌ സൂപ്പര്‍ താര ചിത്രങ്ങളില്‍, ദാസിനോട് സ്നേഹമുള്ള ചില സംവിധായകര്‍ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നല്‍കി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിറുത്തിയിരുന്നില്ല, എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ദാര്‍ഷ്ട്യങ്ങള്‍ ഒന്നും ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു.
ഏഷ്യാനെറ്റ്‌, മനോരമ, അവാര്‍ഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകള്‍, സിനിമക്കാരുടെ വിവാഹങ്ങള്‍, മരണങ്ങള്‍ അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ദാസിന്റെ സാന്നിധ്യം സജീവമായിരുന്നു

ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാര്‍ത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നില്‍ ഉളവാക്കിയത്, എന്നില്‍ മാത്രമല്ല മലയാളസിനിമക്ക്‌ മുഴുവനും ആ വാര്‍ത്തയെ അങ്ങിനെയേ കാണാന്‍ പറ്റു.
ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കില്‍ അയാള്‍ അവിടെ ചെയ്തിട്ടുള്ള സേവനങ്ങള്‍ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു, കൊറോണയുടെ കാഠിന്യം കുറഞ്ഞാല്‍ ഒരുപക്ഷെ സിനിമ ഷൂട്ടിങ്ങുകള്‍ പുനരാരംഭിച്ചേക്കാം….
പക്ഷേ അന്ന് അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താന്‍ ഒരു ആറ് ആറര അടി പൊക്കക്കാരന്‍ ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്ബോള്‍…………

പ്രണാമം…സഹോദരാ

Facebook
Twitter
Pinterest
WhatsApp
Previous articleടിക് ടോക്ക് വീഡിയോ ചെയ്യാനായി ജീവനുള്ള മീനിനെ വിഴുങ്ങുന്ന വീഡിയോ എടുക്കാൻ ശ്രമിക്കവെ യുവാവ് ശ്വാസം മുട്ടി മരിച്ചു!
Next articleഏച്ചൂസ് മീ, 65 ആം പിറന്നാളിന്റെ നിറവിൽ ജഗദീഷ്, ആശംസകളോടെ സിനിമ ലോകം!

Most Popular

പടവെട്ടി തന്നെ പടവെട്ട് വരും …..സണ്ണി വെയ്ൻ

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ പടവെട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സണ്ണി വെയ്ൻ. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'പടവെട്ട്' എന്നാണ്. നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ഒരു നാടകത്തിന്റെ...

“കരണ്ട്”തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!! തനിക് ലഭിച്ച കറന്റ് ബിൽ വെളിപ്പെടുത്തി അനീഷ് ഉപാസന!

കറന്റ് ബില്ലിന്റെ ചിത്രങ്ങൾ പങ്കുവെച്ചു നിരവധി താരങ്ങൾ മുന്പും എത്തിയിട്ടുണ്ട്. എന്നാൽ തന്റെ കറന്റ് ബിൽ യെത്രയായെന്നു ഇത്തവണ പറഞ്ഞിരിക്കുന്നത് അനീഷ് ഉപാസന ആണ്. തന്റെ വീട്ടിൽ വന്ന കറന്റ് ബില്ലിന്റെ ചിത്രത്തിനൊപ്പം...

ഏച്ചൂസ് മീ, 65 ആം പിറന്നാളിന്റെ നിറവിൽ ജഗദീഷ്, ആശംസകളോടെ സിനിമ ലോകം!

കഴിഞ്ഞ ദിവസം, അതായത് ജൂൺ 12 നു ആണ് ജഗദീഷ് തന്റെ 65 ആം ജന്മദിനം ആഘോഷിച്ചത്. വർഷങ്ങളായി മലയാളി സിനിമ പ്രേമികളെ പൊട്ടിക്കരയിപ്പിച്ചും കുടുകുടാ ചിരിപ്പിച്ചും താരം മുന്നേറുകയാണ്. 90 കളിലെ മലയാളസിനിമയിലെ...

മാരാനല്ലൂർ ദാസ്, മലയാള താരങ്ങളുടെ ബോഡി ഗാഡ് അന്തരിച്ചു!

മലയാളത്തിൽ ആദ്യമായി സെക്യൂരിറ്റി സംഗം എന്ന ആശയത്തിന് തുടക്കമിട്ട താരങ്ങളുടെ ബോഡി ഗാഡ് ആയ മാരാനല്ലൂർ ദാസ് അന്തരിച്ചു. സൂപ്പർ താരങ്ങളുടെയെല്ലാം കരുതായിരുന്നു ദാസ്. താരത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സലിം...