കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 11 മാസമായി നിർത്തിവെച്ചിരുന്ന കശ്മീർ താഴ്വരയിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു.
യാത്രക്കാർക്ക് മികച്ച സഹായം നൽകുമെന്നും ടൂറിസം മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. Banihal-baramulla റൂട്ടിലെ കശ്മീരിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായും ഗോയൽ ട്വീറ്റ് ചെയ്തു. രാവിലെ 9:10 ന് ബാരാമുള്ളയിൽ നിന്നും 11:25 ന് ബനിഹാലിൽ നിന്നും ട്രെയിൻ പുറപ്പെടും. ഇന്ത്യൻ റെയിൽവേ ട്രെയിൻ സർവീസുകളുടെ എണ്ണം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. നിലവിൽ 65 ശതമാനത്തിലധികം ട്രെയിനുകൾ കശ്മീരിൽ സർവീസ് നടത്തുന്നുണ്ട്. 250 ൽ അധികം ട്രെയിൻ സർവീസുകൾ ജനുവരിയിൽ പുനരാരംഭിച്ചു. കൂടുതൽ ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങും. അതേസമയം, ചില സബർബൻ ട്രെയിൻ സർവീസുകൾക്കൊപ്പം പൂർണ്ണമായും റിസർവ് ചെയ്ത ട്രെയിനുകൾ മാത്രമാണ് ഇന്ത്യയിൽ ഓടുന്നത്. 2020 മാർച്ചിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സാധാരണ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. പിന്നീട് പല ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തി.
Content Highlight: Railway minister Piyush Goyal tweeted that train service has resumed in Kashmir on the Banihal-baramulla route.