ഉറ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മലൈകയുടെ അമ്മ ജോയ്സി അറോറ ഉണ്ടാക്കിയ കറിയാണ് താരസുന്ദരിമാരുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഇടംപിടിച്ചത്. ഏറ്റവും മികച്ച ഭക്ഷണം പാകം ചെയ്ത് നല്കിയതിനുള്ള നന്ദി കുറിച്ചായിരുന്നു കരീനയുടെ പോസ്റ്റ്. കിച്ചണ്‍ ക്വീന്‍, ഹാപ്പി മീല്‍ എന്നിങ്ങനെയാണ് പാചകത്തിന് നല്കിയ വിശേഷണം. അമ്മയുടെ മീന്‍കറി ഇതിഹാസമാണെന്നായിരുന്നു മലൈകയുടെ വാക്കുകള്‍.
Content Highlight: Pregnant Bollywood actress Kareena Kapoor about fish curry and cravings