ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തിം കൈനിറയെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും നടി തന്റെ നിലപാട് തുറന്നടിച്ച് രംഗത്തെത്താറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ പ്രിയങ്ക പിന്നീട് ഹോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും സജീവ ചർച്ച വിഷയമാണ് പ്രിയങ്ക . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത്. ലണ്ടനിൽ നിന്നുളള ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രയങ്കയും നിക്കും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇതിന് മുൻപും ഇത്തരത്തിലുളള വാർത്ത പ്രചരിച്ചിരുന്നു. അന്ന് പ്രതികരണവുമായി പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും രംഗത്തെത്തിയിരുന്നു. ഫോട്ടോയിലെ പ്രശ്നമായിരുന്നു അന്ന് പ്രചരിച്ച വാർത്തയുടെ അടിസ്ഥാനം, അത് വ്യക്തിമാക്കി അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുട്ടികളോടുള്ള താൽപര്യത്തെ കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു.
ഒരു ക്രിക്കറ്റ് ടീം അംഗങ്ങളുടെ എണ്ണം പോലെ 11 മക്കൾ വേണമെന്നായിരുന്നു താരത്തിന്റെ അന്നത്തെ തുറന്നു പറച്ചിൽ. എന്നാൽ അത് എത്രത്തോളം സാധ്യമാകുമെന്നു തനിക്കുറപ്പില്ല എന്നും കൂട്ടിച്ചേർത്തിരുന്നു. പിന്നീട് ഈ പ്രസ്താവന പ്രിയങ്ക തിരുത്തി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു കാര്യം മുറുകെപ്പിടിച്ച് അതുസംബന്ധിച്ചു ചർച്ചകൾ നടത്തരുതെന്നും തനിക്കും നിക്കിനും എത്ര കുഞ്ഞുങ്ങൾ ആണോ ഉണ്ടാകുന്നത് അവരെ പൂർണമനസ്സോടെ സ്വീകരിക്കുമെന്നും പ്രിയങ്ക മറ്റൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നടിമാരായ കരീന കപൂർ, അനുഷ്ക ശർമ എന്നിവർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെയാണ് പ്രിയങ്ക അമ്മയാകുന്നതിനെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നത്.
Content Highlight: Picture of Priyanka chopra showing baby belly bump