തെന്നിന്ത്യൻ താര ജോഡികൾ കീർത്തി സുരേഷും നിതിനും വീണ്ടും ഒന്നിച്ചെത്തുന്നു. വെങ്കി അറ്റ്ലറിയുടെ രംഗ് ഡേ എന്ന സിനിമയിൽ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. ധനുഷിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം പുതുപ്പെട്ട തെലുങ്ക് റീമേക്കിൽ ആണ് ഇരുവരും ഒന്നിക്കുന്നത്.
കൃഷ്ണ ചൈതന്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി, വളരെ ശക്തമായ കഥാപാത്രത്തെ ആണ് കീർത്തി സുരേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇരുവരും ചെയ്തു കൊണ്ടിരിക്കുന്ന ചിത്റത്തിന്റെ ഷൂട്ടിംഗ് പൂർണമായും കഴിഞ്ഞതിനു ശേഷം മാത്രമേ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു.
നിധിൻ തന്റെ പ്രണയിനി ശാലിനിയുമായിട്ടുള്ള വിവാഹത്തിന് ഒരുങ്ങുകയാണ്. കീർത്തി സുരേഷിന്റെ പുതിയ ചിത്രം പെൻഗിന് വളരെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.