സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകൾ അയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങൾ സൈബറിടത്തിൽ വലിയ ആഘോഷമാക്കുകയാണ്. നടൻ ദിലീപും കാവ്യ മാധവനും മീനാക്ഷിയും അടുത്ത കൂട്ടുകാരിയും നടിയുമായ നമിതയും കുടുംബവുമൊക്കെ ചടങ്ങിലെ നിറസാന്നിധ്യമാണ്. മീനാക്ഷിയും അയിഷയും നമിതയും അടുത്ത കൂട്ടുകാരികളാണ്. അടുത്ത കൂട്ടുകാരിയുടെ ബിഗ്ഡേയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലെല്ലാം ഇവരും അക്ഷരാർത്ഥത്തിൽ തിളങ്ങുകയായിരുന്നു. ആഘോഷച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സൈബറിടത്തിൽ വൈറലായി മാറിയിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത് നടി നമിത പങ്കുവെച്ച പുത്തൻ ചിത്രമാണ്. നടി കാവ്യാ മാധവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് നമിത പങ്കുവെച്ചിരിക്കുന്നത്. രണ്ട് സുന്ദരികളെ ഒന്നിച്ച് കാണാനായതിൻ്റെ സന്തോഷമാണ് ആരാധകർ കമൻ്റുകളിലൂടെ വ്യക്തമാക്കുന്നത്. തൻ്റെ ഉറ്റ സുഹൃത്ത് മീനാക്ഷിയുടെ അമ്മയുടെ സ്ഥാനത്ത് കാണുന്ന കാവ്യയ്ക്കൊപ്പമുള്ള നമിതയുടെ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
Content Highlight: Namitha Pramod Kavya Madhavan picture goes viral!