പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ് മോളി കണ്ണമ്മാലി, ചാള മേരി എന്നാണ് താരത്തെ അറിയപ്പെടുന്നത് തന്നെ. ചാള മേരിയുടെ വേഷത്തിൽ സീരിയലിൽ എത്തിയതിന് ശേഷമാണു താരത്തെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നത്, ശേഷം മോളിയെ തേടി നിരവധി അവസരങ്ങൾ അവസരങ്ങൾ എത്തി. സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് മോളി. അടുത്തിടെ നല്കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഉള്ളിൽ നിറയെ സങ്കടക്കടൽ ആണെങ്കിലും അതെല്ലാം മറച്ചു വെച്ച് പ്രേക്ഷകരെ ഞാൻ ചിരിപ്പിക്കാറുണ്ട്. അവർ ചിരിക്കുമ്പോൾ ഞാൻ കരയും, ഇടക്കൊക്കെ സിനിമകൾ കിട്ടാറുണ്ടെങ്കിലും വലിയ ഗുണം ഒന്നമില്ല. ഒരു സിനിമയിൽ നിന്നും 10000 രൂപ ആണ് ലഭിക്കുന്നത്, മറ്റുള്ള നടിമാർക്ക് കിട്ടുന്ന പണം പോലും എനിക്ക് കിട്ടാറില്ല. എന്റെ വീടിന്റെ ആധാരം പോലും ബാങ്കിൽ പണയം വെച്ചിരിക്കുകയാണ്, അത് തിരിച്ചെടുക്കുവാനുള്ള ഗതി ഇല്ല, അമ്മയിൽ അംഗത്വം എടുത്താൽ മാസം 50000 രൂപ ലഭിക്കും. എന്നാൽ അതിനു ഒന്നര ലക്ഷം രൂപ വേണം. പാവപ്പെട്ടവരുടെ കൈൽ എവിടുന്നാണ് ഇത്രയും പണം എന്ന് മോളി ചോദിക്കുന്നു.
ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി അടുത്തിടെ താരമെത്തിയിരുന്നു. പ്രമുഖ മാഗസിന്റെ കവര്‍ പേജിലുള്ള മോളിയുടെ രൂപം കണ്ട് എല്ലാവരും കൈയ്യടിച്ചിരുന്നു. മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഇത്തരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവിക്കുമ്പോഴും നിരവധി സങ്കടങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് താരം പറയുന്നു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം അമ്മയില്‍ അംഗത്ലമെടുക്കാന് കഴിയാത്തതിന്റെ നിരാശയെക്കുറിച്ച് പറഞ്ഞത്.