മലയിലെത്തിലെ താര രാജാവ് മോഹൻലാലിൻറെ ആക്ഷൻ വീഡിയോ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്, തന്റെ മേയ് വഴക്കവും കഴിവും നിരവധി സിനിമകളിൽ കൂടി മോഹൻലാൽ തെളിയിച്ച് കഴിഞ്ഞു, അച്ഛന് പിന്നാലെ മകൻ പ്രണവും ആക്ഷൻ രംഗങ്ങളുമായി എത്തിയിരുന്നു. അച്ഛനെ പോലെ തന്നെ പ്രണവും അനായാസമായി ആക്ഷൻ രംഗങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അച്ഛനെയും സഹോദരനെയും കടത്തി വെട്ടി മോഹൻലാലിൻറെ മകൾ വിസ്മയ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വിസ്മയുടെ മെയ് വഴക്കം കണ്ട് മൂക്കത്ത് കൈവെച്ചിരിക്കുകയാണ് ആരാധകർ.
ഇപ്പോള്‍ വിസ്മയ പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിസ്മയയുടെ പുതിയ വീഡിയോ മോഹന്‍ലാലിന്റെ ലൂസിഫറിലെ ഫൈറ്റ് സീനിനോട് സാദൃശ്യമുണ്ടെന്നതാണ് അതിന് കാരണം.ആക്ഷനില്‍ മോഹന്‍ലാലി(Mohanlal)നെ ഓര്‍മിപ്പിക്കുന്നത് തന്നെയാണ് വിസ്മയയുടെയും മെയ് വഴക്കം. താരം സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ തയ്യാറെടുപ്പിലാണോ എന്നും വ്യക്തമല്ല. എന്തായാലും വിസ്മയയുടെ സിനിമാ രംഗപ്രവേശത്തെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും താര രാജാവ് പുറത്തുവിട്ടിട്ടും ഇല്ല.
View this post on Instagram💥🥊 @fitkohthailand @tony_lionheartmuaythai