മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് മഞ്ജു വാര്യർ. സിനിമകളിലേതെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങളും തന്നിലേക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് താരം. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് മഞ്ജുവിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. പ്രതി പൂവന്‍കോഴിക്ക് ശേഷമുള്ള മഞ്ജു വാര്യര്‍ ചിത്രം കൂടിയാണ് ഇത്.
അതിനിടെ താരം ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്നതായ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. മാധവനൊപ്പമാകും ബോളിവുഡ് അരങ്ങേറ്റമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദാവണി ചുറ്റി പതിനേഴുകാരിയുടെ ചേലഴകിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് താരം. പ്രോഗ്രാമിനായോ ആഡിനായോ ആകും താരം ഈ ലുക്ക് സ്വീകരിച്ചതെന്നാണ് പ്രേക്ഷകർ അനുമാനിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പേജുകളിലാണ് മഞ്ജുവിൻ്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്. അതിസുന്ദരിയായാണ് ചിത്രത്തിൽ മഞ്ജു ഉള്ളതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തമിഴിന് പിന്നാലെയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മഞ്ജു ഇപ്പോൾ. മഞ്ജു വാര്യര്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ചതുര്‍മുഖം, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. രണ്ടാംവരവില്‍ അഭിനയ സാധ്യതയേറെയുള്ള കഥാപാത്രങ്ങളാണ് നടിയെ തേടിയെത്തിയത്.
Content Highlight: Manju Warrier’s new viral Photos