അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മുത്തുമണി (Muthumani). ഈ വിവരം മുത്തുമണിയുടെ ഭർത്താവ് പി ആർ അരുൺ ആണ് പുറത്തുവിട്ടത്. ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രം പോസ്റ്റ് ചെയ്തത്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം.
നാടകത്തിൽ സജീവമായിരുന്ന മുത്തുമണി സത്യൻ അന്തിക്കാടിന്റെ സിനിമയായ രസതന്ത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ശേഷം തന്റെ കഴിവ് താരം ചിത്രങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തു. ആ വർഷം തന്നെയാണ് അരുണുമായി മുത്തുമണിയുടെ വിവാഹം കഴിഞ്ഞത്. അരുൺ ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തിയത്.
Content Highlight: Malyalam actress muthumani is pregnant