മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പിന്തുണ എന്നും ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായിട്ട് ഉപ്പും മുളകിന്റെയും സംപ്രേക്ഷണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ട് മാത്രമേ ചാനല്‍ മേധാവിയായ ശ്രീകണ്ഠന് നായര്‍ പറഞ്ഞുള്ളു. എന്നാല്‍ ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫാന്‍സ് പേജുകളില്‍ വന്നൊരു കുറിപ്പില്‍ ആരാധകരാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
‘എത്രയും സ്നേഹം നിറഞ്ഞ ‘ഉപ്പും മുളകും ഫാന്‍സ് ക്ലബ്’ കുടുംബാംഗങ്ങളേ… ഫ്ളാവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഉപ്പുമുളകും’ എന്ന നമ്മുടെ ഇഷ്ട പരമ്പര പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടുണ്ട് എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നമ്മുടെ കൂട്ടായ്മയിലും പുറത്തും തുടരുന്ന ഉപ്പും മുളകും പരമ്പരയുടെ തിരിച്ചു വരവിനായുള്ള അംഗങ്ങളുടെ ഇടപെടലുകള്‍/ പ്രവര്‍ത്തികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ‘ഇനി ഗ്രൂപ്പില്‍ പ്രസ്തുത പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങളേയോ, സംപ്രേക്ഷണം ചെയ്ത ചാനലിനെയോ, ചാനലിലെ മറ്റ് പരിപാടികളേയോ അപമാനിക്കുന്ന/ ഇകഴ്ത്തുന്ന/ അവര്‍ക്ക് ബുദ്ധിമുട്ടു മുന്ന തരത്തിലുള്ള പോസ്റ്റ്, കമന്റ്, ട്രോള്‍, എന്നിവ അനുവദിക്കുന്നതല്ല. ‘മേല്‍ പറഞ്ഞ തെറ്റായ പ്രവര്‍ത്തികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്താല്‍, ഇത് ക്ഷണിച്ചു വരുത്തിയേക്കാവുന്ന *നിയമപരമായ നടപടികള്‍* തികച്ചും അതിന് കാരണക്കാരാവുന്നവരുടെ വ്യക്തിപരമായ ബാധ്യതയായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്നുമാണ് പുറത്ത് വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Content Highlight: Malayalam tele series stopped telecasting