History of Joy എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിന് Vinayan നൽകിയതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്‍റെ അനുവാദമില്ലാതെയാണ് ഈ ചിത്രം ഒടിടിക്ക് നൽകിയതെന്നും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ശശികുമാർ ആരോപിച്ചിരിക്കുകയാണ്.
വിനയന്‍റെ മകൻ വിഷ്ണു വിനയ് ആയിരുന്നു ഈ സിനിമയിലെ നായകൻ. സിനിമയിൽ നടൻ ജയസൂര്യയെ കൂടി അഭിനയിപ്പിക്കുമെന്ന് വിനയൻ വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷേ തനിക്ക് ഈ സിനിമയിൽ അഭിനയിക്കാനാകില്ലെന്ന് ജയസൂര്യ മുമ്പേ അറിയിച്ചിരുന്നു, ഇത് സംവിധായകൻ തന്നിൽ നിന്നു മറച്ചുവെച്ചുവെന്നും നിര്‍മ്മാതാവ് ആരോപിച്ചിരിക്കുകയാണ്.
ഏറെ നാള്‍ വിദേശത്തായിരുന്ന താൻ സമ്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിക്കുകയായിരുന്നു. 2014ൽ വൈറ്റ് ബോയ്സ് എന്ന സിനിമയും 2017ൽ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുമാണ് നിര്‍മ്മിച്ചത്. ഇപ്പോൾ കടക്കാരനായി മാറിയിരിക്കുകയാണ്. വീടും സ്ഥലവും ജപ്തി ഭീഷണിയിലുമാണ്.
സംവിധായകൻ തന്നെ ആസൂത്രിതമായി ചതിക്കുകയായിരുന്നുവെന്നും ശശികുമാര്‍ ആരോപിച്ചിരിക്കുകയാണ്. എന്നാൽ നിർമ്മാതാവ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് സംവിധായകൻ വിനയൻ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ശശികുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസ് അയച്ചതായും വിനയൻ അറിയിച്ചു. ആ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനും ഞാനല്ല, എന്‍റെ മകൻ അതിൽ അഭിനയിച്ചിട്ടുണ്ട് എന്നതുമാത്രമാണ് അതുമായുള്ള ബന്ധം. പിന്നെ എങ്ങനെ അത് വിൽക്കാൻ എനിക്കാകും. എന്‍റെ കയ്യിൽ നിന്ന് 50 ലക്ഷം കടം വാങ്ങിയത് ഇതുവരെ തിരിച്ച് തന്നിട്ടില്ലെന്നും വിനയൻ അറിയിച്ചിരിക്കുകയാണ്.
Content Highlight: Malayalam movie producer filed a case against the director Vinayan for signing up with Amazon Prime without his permission