മഞ്ജു വാര്യരും മധു വാര്യരും ആദ്യമായി ഒരുമിക്കുകയാണ്, ലളിതം സുന്ദരം എന്ന ചിത്രത്തിൽ കൂടി ആണ് ഇരുവരും ഒന്നിക്കുന്നത്. മധു വാരിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു ആണ്. ഈ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അപ്രതീക്ഷിതമായെത്തിയ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു സിനിമയുടെ ചിത്രീകരണവും വൈകിയത്. സഹോദരനൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷം മഞ്ജു നേരത്തെ പങ്കു വെച്ചിരുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രവും നേരത്തെ പങ്കുവെച്ചിരുന്നു.
മഞ്ജുവിന്റെ ചെറുപ്പ കാത്ത് ആദ്യം നൃത്തം പഠിക്കാൻ വിട്ടത് ചേട്ടനെ ആയിരുന്നു എന്നും എന്നാൽ ചേട്ടൻ മടി കാണിച്ച് അത് അവസാനിപ്പിച്ചു എന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. പിന്നീട് മഞ്ജുവും മധുവും സിനിമയിലേക്ക് എത്തിച്ചേർന്നു. അനിയത്തിക്ക് പിന്നാലെയായാണ് ചേട്ടനും സിനിമയിലേക്ക് എത്തിയത്. എന്നാൽ മധുവിന് സംവിധാനത്തോട് ആയിരുന്നു താൽപ്പര്യം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ലളിതം സുന്ദരത്തിലൂടെ അത് യാഥാര്‍ത്ഥ്യമായത്. ബിജു മേനോന് നായകനായെത്തുന്ന ചിത്രത്തില്‍ താനാണ് നായികയാവുന്നതെന്ന് അവസാനനിമിഷമാണ് താനറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ മേക്കോവറാണ് മഞ്ജു വാര്യര്‍ നടത്തിയത്.
ഇപ്പോൾ സിനിമയുടെ എഡിറ്റിംഗ് തുടങ്ങി എന്ന വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മധു , അദ്ദേഹത്തിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറൽ ആകുകയും ചെയ്തിട്ടുണ്ട്. മഞ്ജു വാര്യരും ബിജു മേനോനും സംസാരിക്കുന്ന രംഗത്തെക്കുറിച്ച് വിവരിക്കുന്ന മധുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ഇത് ഓണ്‍ലൈന്‍ റിലീസായിരിക്കുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അദ്ദേഹത്തിന്റെ ആദ്യത്തെ വര്‍ക്കാണ് ഇതെന്നും ഓണ്‍ലൈന്‍ റിലീസിനായി അദ്ദേഹം ശ്രമിക്കില്ലെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.