പുതുവർഷത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുമ്പോൾ പകർത്തിയ ചിത്രമാണ് കങ്കണ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗും ഉൾപ്പെടയുള്ള വസ്തുക്കളും ചിത്രത്തിലുണ്ട്. എങ്കിലും ആരാധകരുടെയും ഫാഷനിസ്റ്റകളുടെയും കണ്ണുടക്കിയത് ചെരിപ്പുകളുടെ ശേഖരത്തിലാണ്.
നിലത്തിരുന്ന് കങ്കണ ചെരിപ്പ് തുടയ്ക്കുന്നത് ചിത്രത്തിൽ കാണാം. വീട്ടിലെത്തിയതു മുതൽ വൃത്തിയാക്കുന്ന ജോലിയിലായിരുന്നുവെന്ന് കങ്കണ ചിത്രത്തിനൊപ്പം കുറിച്ചു. വൃത്തിയാക്കലെല്ലാം പൂർത്തിയാക്കി 2021 ലേക്ക് രാഞ്ജിയായി പ്രവേശിക്കുമെന്നും കങ്കണ പറയുന്നു.
Content Highlight: Kangana’s shoe collection