Home Foodie Time വെറും ഒരു രൂപയ്ക്ക് കിട്ടും നല്ല പൂ പോലുള്ള ഇഡ്ഡലിയും സാമ്പാറും ! കഴിഞ്ഞ 30...

വെറും ഒരു രൂപയ്ക്ക് കിട്ടും നല്ല പൂ പോലുള്ള ഇഡ്ഡലിയും സാമ്പാറും ! കഴിഞ്ഞ 30 വര്‍ഷമായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലത്താള്‍ മുത്തശ്ശി ഒരു മഹാസംഭവമാണ്…

Facebook
Twitter
Pinterest
WhatsApp

ഒരു രൂപയ്ക്ക് എന്തു വിലയുണ്ട് എന്നു ചോദിക്കുന്നവര്‍ക്ക് നല്ല പൂ പോലുള്ള ഇഡ്ഡലി എന്നായിരിക്കും കമലത്താള്‍ എന്ന മുത്തശ്ശിയുടെ മറുപടി.
കഴിഞ്ഞ 30 വര്‍ഷമായി കമലത്താള്‍ 1 രൂപയ്ക്കാണ് ഇഡ്ഡലി വില്‍ക്കുന്നത്. വെറും പത്ത് വര്‍ഷമായതേയുള്ളൂ കമലത്താളിന്റെ ഇഡ്ഡലിക്ക് 1 രൂപ ആക്കിയിട്ട് അതിന് മുന്‍പ് 50 പൈസ മാത്രമായിരുന്നു ഇഡ്ഡലിയുടെ വില. ഇത്ര തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വിട്ടാല്‍ എന്ത് ലാഭം കിട്ടാന്‍ എന്ന് ചോദിച്ചാല്‍ അതിനും കമലത്താളിന് മറുപടിയുണ്ട്.

കമലത്താളിന്റെ സ്വദേശമായ വാദിയമ്പാലയത്തിലെ ഭൂരിഭാഗം ആളുകളും സാധാരണക്കാരും തുച്ഛമായ ശബളത്തില്‍ ജോലി ചെയ്യുന്നവരുമാണ്. അവരെ സംബന്ധിച്ച് 15-20 രൂപയ്ക്ക് ഒരു സെറ്റ് ഇഡ്ഡലിയും സാമ്പാറും എന്നത് പറ്റുന്ന കാര്യമല്ല. ലാഭം പ്രതീക്ഷിക്കാതെ തന്റെ നാട്ടുകാര്‍ക്ക് വയറു നിറയെ ആഹാരം കൊടുക്കുക എന്നാണ് കമലാത്താളിന് തൃപ്തി. വില കൂട്ടാന്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നാണ് ഈ 80-കാരി പറയുന്നത്. സ്വന്തമായി തയ്യാറാക്കിയ മാവ് ഉപയോഗിച്ച് സ്വന്തം വീട്ടില്‍ തന്നെയാണ് കമലാത്താള്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്.

ഇഡ്ഡലിയ്ക്ക് ആവശ്യമായ 6 കിലോ അരിയും ഉഴുന്നും തലേ ദിവസം തന്നെ അരച്ച് വയ്ക്കുന്ന ഇവര്‍ അതിരാവിലെ തന്നെ തന്റെ ജോലി ആരംഭിക്കും. ഒരു ദിവസം 1000 ഇഡ്ഡലി വരെ ഉണ്ടാക്കാറുണ്ട്. ഒരു ദിവസം അരയ്ക്കുന്ന മാവ് മുഴുവന്‍ അന്ന് തന്നെ ഉണ്ടാക്കി തീര്‍ക്കും. പിറ്റേന്നത്തേയ്ക്ക് ബാക്കി വരാന്‍ പാടില്ലായെന്നും കമലത്താളിന് നിര്‍ബദ്ധമുള്ള കാര്യമാണ്. എന്നും ശുദ്ധമായ മാവ് കൊണ്ട് മാത്രമേ കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുകയുള്ളൂ. ഇഡ്ഡലിയ്ക്കൊപ്പം നല്ല സ്വാദിഷ്ടമായ സാമ്പാറും കമലത്താള്‍ വിളമ്പുന്നുണ്ട്. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് നല്ല ചൂടുള്ള ഇഡ്ഡലി കമലാത്താള്‍ വിളമ്പുന്നത് എന്നതും ഒരു പ്രത്യേകതയാണ്.

Facebook
Twitter
Pinterest
WhatsApp
Previous articleവിദ്യാ ബാലൻ പറയുന്നു, തനിക്കും കാസ്റ്റിംഗ് കൌച്ച് നേരിടേണ്ടി വന്നിട്ടുണ്ട്
Next articleപലരും പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്; നാല് തവണ വിവാഹം കഴിച്ച് രേഖ രതീഷ് പറയുന്നു

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...